Connect with us

kerala

പാലാരിവട്ടം കേസ്; ഇബ്രാഹിംകുഞ്ഞിനെ കുടുക്കിയതാണെന്ന് മന്ത്രി ജി സുധാകരന്‍

പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാന്‍ ചെയ്യുന്ന ഒരു പ്രൊഫഷണല്‍ ക്രിമിനല്‍ സംഘമുണ്ടിവിടെ. ഞാനിത് നേരത്തേയും പറഞ്ഞതാണ്.” അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ കുടുക്കിയതാണെന്ന് മന്ത്രി ജി. സുധാകരന്‍. കൊച്ചിയിലെ പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് അതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. ”ഇബ്രാഹിംകുഞ്ഞിന് നാലഞ്ച് കോടിയൊക്കെ കിട്ടിയിട്ട് അത്യാവശ്യമൊന്നുമില്ലെന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ. അങ്ങേരെ വീഴ്ത്തിയതാണ്. പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാന്‍ ചെയ്യുന്ന ഒരു പ്രൊഫഷണല്‍ ക്രിമിനല്‍ സംഘമുണ്ടിവിടെ. ഞാനിത് നേരത്തേയും പറഞ്ഞതാണ്.” അദ്ദേഹം പറഞ്ഞു. വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്ന സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിക്ക് പിന്നിലുള്ള അതേ സംഘമാണ് ഈ സംഭവത്തിനു പിന്നിലെന്നും മന്ത്രി പറഞ്ഞു.

”കണ്ടുകൊണ്ട് നില്‍ക്കുന്നവര്‍ക്കും കുറ്റം പറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും. നിര്‍മ്മിക്കുന്നവര്‍ തീരുമാനിക്കും എന്ന് തുറക്കണമെന്ന്. 100 ശതമാനം സാമൂഹ്യവിരുദ്ധരായ സംഘമാണ് സംഭവത്തിന് പിന്നില്‍. ഇതിന്റെ എല്ലാം പിന്നിലൊരു പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയ എറണാകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒറ്റയാളെ വെറുതെ വിടാന്‍ പാടില്ല.” ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന രീതിയില്‍ വി ഫോര്‍ പ്രവര്‍ത്തകള്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

kerala

പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending