crime

50 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ ഗെയ്ല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറസ്റ്റില്‍

By webdesk13

September 05, 2023

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്സിക്യുട്ടീവ് ഡയറക്ടര്‍ കെബി സിങിനെ കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.

ഗെയില്‍ പദ്ധതിയുടെ കരാറുകള്‍ക്കായി കെബി സിങ് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. കേസില്‍ കെബി സിങ്ങിനെക്കൂടാതെ നാലുപേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്ന കമ്പനിയാണ് ഗെയില്‍.