Connect with us

News

ഇസ്രാഈൽ ആക്രമണത്തിൽ ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ

യുഎൻ അഭയാർഥി കേന്ദ്രങ്ങളും സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളുമടക്കം ഇസ്രയേൽ ആക്രമണത്തിൽ തകർന്നു.തകർച്ചയുടെ വക്കിലാണ്‌ ഗാസയെന്ന്‌ യുഎൻ മനുഷ്യാവകാശ ഏജൻസി മുന്നറിയിപ്പ്‌ നൽകി

Published

on

ഇസ്രാഈൽ ആക്രമണത്തിൽ ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. ഇതുവരെ 4237 കുട്ടികൾ കൊല്ലപ്പെട്ടതായാണ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. ദിവസവും ശരാശരി 134 കുട്ടികൾ കൊല്ലപ്പെടുന്നു. ഗാസയിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ്‌ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും അന്താരാഷ്ട്ര നിയമങ്ങൾക്ക്‌ അതീതമല്ലെന്നും ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഗുട്ടെറസ്‌ ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രികളിൽ 40 ശതമാനവും ഇന്ധനം തീർന്ന് പ്രവർത്തനം നിർത്തി. ഏക വൈദ്യുതനിലയവും ആഴ്ചകൾക്കുമുമ്പ്‌ അടച്ചു. യുഎൻ അഭയാർഥി കേന്ദ്രങ്ങളും സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളുമടക്കം ഇസ്രയേൽ ആക്രമണത്തിൽ തകർന്നു.തകർച്ചയുടെ വക്കിലാണ്‌ ഗാസയെന്ന്‌ യുഎൻ മനുഷ്യാവകാശ ഏജൻസി മുന്നറിയിപ്പ്‌ നൽകി.

india

ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഗ്രാം എം.പി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

Published

on

പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി കുനാര്‍ ഹെബ്രാം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കുനാര്‍ ടിഎംസിയിലേക്ക് ചുവടുമാറിയത്. സംവരണ മണ്ഡലമായ ജാര്‍ഗ്രാമില്‍ നിന്നുള്ള എം.പിയാണ് കുനാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

”ബി.ജെ.പി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല” ഈ വർഷം ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ഹെംബ്രാം (61) ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ റാലിയില്‍ വ്യക്തമാക്കി.

“ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കില്ലെന്ന് കുനാർ ഹെംബ്രാം ഈ വർഷങ്ങളിൽ മനസ്സിലാക്കി,” ബാനർജി പറഞ്ഞു.കുനാർ ബി.ജെ.പിയിൽ നിന്നോ ലോക്‌സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ആറാം ഘട്ടത്തിൽ മേയ് 25 ന് ജാർഗ്രാമിലും മറ്റ് ഏഴ് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

ബംഗാൾ ബി.ജെ.പി മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ കുനാര്‍ പാര്‍ട്ടി വിട്ടതിനെ ഗൗരവമായി എടുത്തില്ല. “2019-ൽ ഹെംബ്രാം വിജയിച്ചു. അത് കഴിഞ്ഞ ഒരു കാര്യമാണ്. നാം വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഝാർഗ്രാം സീറ്റിൽ ബി.ജെ.പി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ഹെംബ്രാമിൻ്റെ പുറത്താകൽ ഒരു മാറ്റവും വരുത്തില്ല, ”അദ്ദേഹം പറഞ്ഞു.

Continue Reading

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവം; നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, റിപോളിംഗ് നടത്താന്‍ നിർദ്ദേശം

സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Published

on

യു.പിയില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദ്ദേശമുണ്ട്.

എട്ടു തവണ വോട്ട് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.

നാലാം ഘട്ടത്തില്‍ മേയ് 13-ന് ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഉണരൂ’ എന്ന കുറിപ്പോടെ വിവാദ വീഡിയോ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

Continue Reading

Trending