മുംബൈ: ഗോരഖ്പൂര്‍ എക്‌സ്പ്രസിലെ ശുചിമുറിയില്‍ വച്ച് പത്തൊന്‍പതുകാരന്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതായി പൊലീസ്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയ്‌ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഇരുവരും ട്രെയിനില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നവരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് പെണ്‍കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയ ശേഷം അവിടെ നിന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈയില്‍ കുരാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസ്് തങ്ങള്‍ക്ക് കൈമാറിയതായി താനെ പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാണെന്നും പൊലീസ് പറഞ്ഞു.