Culture

ഗോവ ചലച്ചിത്രമേള: ചെമ്പന്‍ വിനോദിനും ലിജോ ജോസിനും രജത പുരസ്‌കാരം ലഭിച്ചു

By chandrika

November 28, 2018

 

പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള രജതചകോരം ചെമ്പന്‍ വിനോദിന്. ഇമയൗ എന്ന സിനിമയിലെ പ്രകടനത്തിനാണു പുരസ്‌കാരം. മികച്ച സംവിധായകനായി ഇതേ സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയെയും തിരഞ്ഞെടുത്തു. ആദ്യമായാണു മലയാളികള്‍ക്ക് ഈ രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കിയിരുന്നു.

സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രെയ്ന്‍, റഷ്യന്‍ ചിത്രം ഡോണ്‍ബാസിന്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം സ്വന്തമാക്കി. ഡോണ്‍ബോസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ് ഡോണ്‍ബാസ്.