Connect with us

More

മിലിട്ടറി ഫോട്ടോഗ്രാഫി അവാര്‍ഡ് ചന്ദ്രിക ഫോട്ടോഗ്രാഫര്‍ നിതിന്‍ കൃഷ്ണന്

Published

on

 

കൊച്ചി: ഒമ്പതാമത് സതേണ്‍ നേവല്‍ കമാന്‍ഡ് മിലിട്ടറി ഫോട്ടോഗ്രാഫി അവാര്‍ഡിന് ചന്ദ്രിക കൊച്ചി യൂണിറ്റ് ഫോട്ടോഗ്രാഫര്‍ നിതിന്‍കൃഷ്ണന്‍ അര്‍ഹനായി. സതേണ്‍ നേവല്‍ കമാന്‍ഡ് എറണാകുളം പ്രസ്‌ക്ലബ്ബുമായി സഹകരിച്ച് പ്രസ് ക്ലബ്ബ് ആര്‍ട് ഗ്യാലറിയില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ബില്യണ്‍ ചാള്‍സ് (ദീപിക, കൊച്ചി) രണ്ടാം സ്ഥാനവും എസ്.എല്‍ ശാന്ത് കുമാര്‍ (ടൈംസ് ഓഫ് ഇന്ത്യ, മുംബൈ) മൂന്നാം സ്ഥാനവും നേടി. ജിപ്‌സണ്‍ സികേര (ടൈംസ് ഓഫ് ഇന്ത്യ), വി.ശിവറാം (റോയിട്ടേഴ്‌സ്) എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹരായി. നേവല്‍ ക്രാഫ്റ്റ് യാര്‍ഡ് അഡ്മിറല്‍ സൂപ്രണ്ടന്റ് റിയല്‍ അഡ്മിറല്‍ എസ്.എന്‍ അലമാന്ദ, മാരിടൈം വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍ കമ്മഡോര്‍ എന്‍.എ.ജെ ജോസഫ്, ഐ.എന്‍.എസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ കമ്മഡോര്‍ സൈമണ്‍ മത്തായി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. രാജ്യത്താകമാനമുള്ള ഫോട്ടോ ജേര്‍ണലിസ്റ്റുകളില്‍ നിന്നായി 90 എന്‍ട്രികളാണ് അവാര്‍ഡിനായി ലഭിച്ചത്. ഡിസംബര്‍ രണ്ടിന് എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടക്കുന്ന ചടങ്ങില്‍ ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറല്‍ എ.കെ ചൗള അവാര്‍ഡുകള്‍ സമ്മാനിക്കും.
2013 മുതല്‍ ചന്ദ്രികയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന നിതിന്‍ കൃഷ്ണന്‍ കോഴിക്കോട് അത്തോളി കല്ലിലാത്തൂട്ട് കൃഷ്ണനുണ്ണിയുടെയും റീജയുടെയും മകനാണ്. ഭാര്യ: സിന്‍സി മാത്യു. മകന്‍: നീല്‍ നിതിന്‍. പഞ്ചായത്ത് ദിനാഘോഷ ഫോട്ടോഗ്രാഫി അവാര്‍ഡ്, ഐ.എന്‍.എസ് വെണ്ടുരുത്തി അവാര്‍ഡ്, ലളിതകലാ അക്കാദമി ഓണപ്പൂക്കള ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.

kerala

സ്വര്‍ണവില പവന് 120 രൂപ കൂടി

സ്വര്‍ണവില 42,000 കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. പവന് 120 രൂപ ഉയര്‍ന്ന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 42,120 രൂപയായി. ഗ്രാമിന് 15 രൂപയുംവച്ച് കൂടി. 5265 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ ആരംഭത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. സ്വര്‍ണവില 42,000 കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Continue Reading

crime

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

ഈ മാസം 24 തിയ്യതി മുതല്‍ യുവാവിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വീട്ടുകാര്‍ അറിയുന്നത്

Published

on

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായിരുന്നു ഷെരീഫ്. പോളണ്ട് പൗരനൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഈ മാസം 24 തിയ്യതി മുതല്‍ യുവാവിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വീട്ടുകാര്‍ അറിയുന്നത്. കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു.

Continue Reading

crime

ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് സംശയം; ശ്വാസംമുട്ടിച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

കൊലപാതകത്തിനു ശേഷം പ്രതി യാെതാന്നും ചെയ്യാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി

Published

on

കൊച്ചിയില്‍ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് കൊലപാതകം. കാലടി കാഞ്ഞൂരിലാണ് സംഭവം. തമിഴ്‌നാട് തെങ്കാശി സ്വദേശി രത്‌നവല്ലിയാണ് കൊലചെയ്യപ്പെട്ടത്. ഭര്‍ത്താവ് മഹേഷ്‌കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ രാത്രി എട്ടുമണിയോട് അടുത്താണ് സംഭവം. രത്‌നവല്ലിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറയുന്നു. വീടിനടുത്തുള്ള ജാതി തോട്ടത്തില്‍വെച്ചാണ് കൊലപാതകം നടത്തിയത്. മുഖത്ത് പുതപ്പ്‌വെച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം പ്രതി യാെതാന്നും ചെയ്യാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി.

Continue Reading

Trending