Connect with us

kerala

രേഖകളില്ലാതെ കടത്തുകയായിരുന്ന മൂന്നര കിലോ സ്വര്‍ണം പിടികൂടി

വിപണിയില്‍ ഒന്നരക്കോടി രൂപ വില വരും. പന്തളത്തേക്കാണ് സ്വര്‍ണം കൊണ്ടുപോയത്

Published

on

കൊല്ലം: മതിയായ രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 3 കിലോ 330 ഗ്രാം സ്വര്‍ണം കരുനാഗപ്പള്ളി ജി.എസ്.ടി സ്‌ക്വാഡ് പിടികൂടി. വിപണിയില്‍ ഒന്നരക്കോടി രൂപ വില വരും. പന്തളത്തേക്കാണ് സ്വര്‍ണം കൊണ്ടുപോയത്.

ജി.എസ്.ടി. നിയമം സെക്ഷന്‍ 129 പ്രകാരം നോട്ടീസ് നല്‍കി പിഴയായി 8.5 ലക്ഷം രൂപ ഈടാക്കി സ്വര്‍ണാഭരണങ്ങള്‍ ഉടമയായ മഹാരാഷ്ട്ര സ്വദേശിക്ക് തിരികെ നല്‍കി. ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് ജോയിന്റ് കമ്മീഷണര്‍ കെ.സുരേഷ്, ഇന്റലിജന്റ് ഡപ്യൂട്ടി കമ്മീഷണര്‍ ഇര്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ ആന ചരിഞ്ഞു

ശീവേലി സമയത്ത് ക്ഷേത്രമതില്‍പ്പുറത്ത് തളച്ചിരിക്കുമ്പോഴാണ് ആന മറിഞ്ഞുവീണത്.

Published

on

ആലപ്പുഴ : മുല്ലയ്ക്കല്‍ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ (55) തിങ്കളാഴ്ച രാവിലെ 7.15ഓടെ ചരിഞ്ഞു. ശീവേലി സമയത്ത് ക്ഷേത്രമതില്‍പ്പുറത്ത് തളച്ചിരിക്കുമ്പോഴാണ് ആന മറിഞ്ഞുവീണത്. ഉടന്‍തന്നെ ക്ഷേത്ര ഉദ്യോഗസ്ഥര്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദീര്‍ഘകാലമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ നാളുകളില്‍ എഴുന്നള്ളിക്കാറില്ലായിരുന്നു.
ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകമായി നിര്‍മ്മിച്ച തറയിലാണ് വിശ്രമ സൗകര്യം ഒരുക്കിയിരുന്നതും.

1987ലെ കൊടിയേറ്റാഘോഷാനന്തരമുണ്ടായ മിച്ചം ഉപയോഗിച്ച് ക്ഷേത്രം ഈ ആനയെ വാങ്ങിയത്. 1988ല്‍ മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയതിന് ശേഷമിങ്ങോട്ടുള്ള ഭക്തര്‍ ഏറെ സ്നേഹത്തോടെ കണ്ടിരുന്ന ഗജവീരനായിരുന്നു ബാലകൃഷ്ണന്‍.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോന്നിയിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകുമെന്ന് വിവരം.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; നിര്‍ണായകവിധി കാത്ത് കേരളം

ജഡ്ജിയും ദിലീപും കോടതിയില്‍

Published

on

എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി കാത്ത് കേരളം. ജഡ്ജി ഹണി എം.വര്‍ഗീസും നടന്‍ ദിലീപും കോടതിയിലെത്തി. നടന്‍ ദിലീപ് എട്ടാംപ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം.വര്‍ഗീസാണ് വിധി പറയുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്.

നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. രാവിലെ 11 മണി മുതല്‍ കോടതി നടപടികള്‍ ആരംഭിക്കും. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ കേസ്. ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞു അക്രമിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി വിജേഷ്, എച്ച് സലീം എന്ന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനില്‍കുമാര്‍ എന്ന മേസ്ത്രി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. ദിലീപടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. വിധി പറയുന്നതിന്റെ ഭാഗമായി കോടതിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. കോടതി പരിസരത്തേക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനം നിയന്ത്രിക്കും. 2018ല്‍ ആരംഭിച്ച വിചാരണ നടപടികള്‍ കഴിഞ്ഞമാസം 25നാണ് പൂര്‍ത്തിയായത്.

Continue Reading

kerala

പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അപകടം; ഒരു മരണം

കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.

Published

on

മലപ്പുറം: പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അയ്യപ്പഭക്തന്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്.  കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. പതിനൊന്നു പേര്‍ക്ക് പരിക്ക്.

ഇന്നലെയും ശബരിമല യാത്രികര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിലയ്ക്കല്‍ – പമ്പ റോഡില്‍ അട്ടത്തോടിന് സമീപമാണ് ബസുകള്‍ അപകടത്തില്‍പെട്ടത്. ശബരിമല തീര്‍ത്ഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്. ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

 

 

 

 

Continue Reading

Trending