ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുഖ്‌വിന്ദര്‍ കൗര്‍, അധ്യാപിക ദീപക് ചാന്ദ് എന്നിവര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍ ഈദ്ഗാഹിലെ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.

ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. സ്‌കൂളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി. ഭീകരരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു.