സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകര്‍ച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില.

യുഎസില്‍ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില സമ്മര്‍ദത്തിലാണ്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,734.16 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.