ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,989 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,11,39,516 ആയി ഉയര്‍ന്നു.

അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,123 പേര്‍ കൂടി രോഗമുക്തരായി. 1,08,12,044 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 1,70,126 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,57,346 ആയി ഉയര്‍ന്നു.