Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് താഴ്ന്നത്

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.

എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 46,250 രൂപയാണ്. മുംബൈയില്‍ 46,120 രൂപയും, കൊല്‍ക്കത്തയില്‍ 46,650 രൂപയും, ചെന്നൈയില്‍ 44,520 രൂപയും, ബംഗളൂരുവലും ഹൈദരാബാദിലും 44,100 രൂപയുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 രൂപ കുറവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 91,760 രൂപയും ഗ്രാമിന് 11,470 രൂപയുമായി കുറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്. നവംബര്‍ 5-ന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍വില. മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു പവന്‍ സ്വര്‍ണവില. പിന്നീട് 5-ന് ഇത് 89,080 രൂപയായി താഴ്ന്നിരുന്നു. തുടര്‍ന്നു വില ഉയരാന്‍ തുടങ്ങി 13-ന് 94,320 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തു.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വിലയില്‍ നേരിട്ട് പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ആയുധവുമായി ഭീഷണി: വ്‌ലോഗറും സംഘവും പൊലീസ് പിടിയില്‍

വ്‌ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

Published

on

കൊല്ലം: അഞ്ചലില്‍ ആയുധവുമായി റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്‌ലോഗറും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. വ്‌ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ വിജീഷ് എന്ന യുവാവിനെതിരെ ശ്രീജിത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിജീഷ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയോടുള്ള വൈരാഗ്യത്തില്‍ വിജീഷിനെ കണ്ടെത്താനെത്തിയ സംഘമാണ് ചന്നപ്പട്ട ജങ്ഷന്‍ പ്രദേശത്ത് റോഡില്‍ എത്തി ആയുധവുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും അതേസമയം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തു.

 

Continue Reading

kerala

കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാനൊരുങ്ങി സിപിഐ

തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

Published

on

കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ. സീറ്റ് വിഭജനം പാളിയതോടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഐ ഒരുങ്ങുന്നത്. തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

സിപിഐക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തില്‍ അര്‍ഹമായ പരിഘണന നല്‍കാന്‍ സിപിഎം തയ്യാറായില്ലെന്ന് കാണിച്ചാണ് സിപിഐ ഒറ്റക്ക് മത്സരിക്കാന്‍ ഇറങ്ങിയത്. 14 വാര്‍ഡുകളില്‍ സിപിഐക്ക് നല്‍കിയത് ഒരു സീറ്റ് മാത്രം. തീരെ ജയ സാധ്യതയില്ലാത്ത സീറ്റാണ് നല്‍കിയത്. ഇതോടെയാണ് മുന്നണിവിട്ട് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. ‘ഏകപക്ഷീയമായ നിലപാട് സ്വീകരിക്കേണ്ട നമ്മെ മത്സരിപ്പിക്കില്ലെന്ന നിലപാടാണ് സിപിഎമ്മില്‍ നിന്ന് വന്നത്. സിപിഐയുടെ വോട്ടര്‍മാരില്ലാത്ത 5ാം വാര്‍ഡില്‍ മത്സരിക്കാന്‍ നല്‍കിയെങ്കിലും സിപിഐ നിഷേധിച്ചു. പിന്നാലെ സിപിഐക്ക് വോട്ടര്‍മാരുള്ള 8 വാര്‍ഡിലാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ബാലഗോപാല്‍ മാസ്റ്റര്‍ പറഞ്ഞു.’

പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ അനുമതി ലഭിച്ചതിനാല്‍ പാര്‍ട്ടി ചഹ്നത്തില്‍ തന്നെയാണ് മത്സരം. സിപിഎമ്മും സിപിഐയും തമ്മിലുള്ള മത്സരം കാണാന്‍ ആകാംക്ഷയുണ്ടെന്ന് സിപിഐ സ്ഥാനാര്‍ത്ഥി പറഞ്ഞു.

ഇടതു മുന്നണിയിലെ പ്രധാന കക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതോടെ ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമാവുകയാണ് തുറയൂര്‍ പഞ്ചായത്ത്.

Continue Reading

Trending