കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 36,800 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. വെള്ളിയാഴ്ച 36,720 രൂപയായിരുന്നു വില. ശനിയാഴ്ച ഇത് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. ഇന്നും ഇതേ വില തുടരുകയാണ്.

സെപ്തംബര്‍ 15, 16, 21 തിയ്യതികളിലാണ് ഈ മാസത്തെ കൂടിയ വില രേഖപ്പെടുത്തിയത്. 38, 160 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. സെപ്തംബര്‍ 24നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 36,720 രൂപയായിരുന്നു പവന് വില.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവിലയിലും ചാഞ്ചാട്ടം തുടരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം വന്നതോടെ വിപണി വീണ്ടും ഇടിഞ്ഞതും സ്വര്‍ണവില കൂടാന്‍ കാരണമായിട്ടുണ്ട്.