കൊച്ചി: ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2930 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന്‍ വില 23440 രൂപയായി. യു.എസ് സമ്പദ് വ്യവസ്ഥയിലെ മുന്നേറ്റവും പ്രാദേശിക മൊത്ത വ്യാപാരത്തിലെ മാന്ദ്യവുമാണ് സ്വര്‍ണ വില ഇടിയാന്‍ കാരണമായത്.