കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്.ഒരു പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണത്തിന്റെ വില 38,080 രൂപയായി. ഓഹരിവിപണി തിരിച്ചുവരുന്നതും ഡോളര്‍ മൂല്യത്തിലെ മാറ്റവുമാണ് സ്വര്‍ണവിലയില്‍ മുഖ്യമായി പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4760 രൂപയായി താഴ്ന്നു. നവംബര്‍ 9ന് 38,880 രൂപയില്‍ എത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 1200 രൂപ ഒറ്റയടിക്ക് താഴ്ന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി.

പിന്നീടുള്ള ദിവസങ്ങളില്‍ നഷ്ടം നികത്തുന്നതാണ് വിപണിയില്‍ കണ്ടത്.ശനിയാഴ്ച 38,160 രൂപയില്‍ എത്തിയ സ്വര്‍ണവിലയില്‍ പിന്നീടുള്ള മൂന്ന് ദിവസം വില വ്യത്യാസം ഉണ്ടായില്ല. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്.