Connect with us

kerala

വഖഫ് വിഷയത്തില്‍ ലീഗ് എന്ത് വര്‍ഗീയതയാണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: വി ഡി സതീശന്‍

വഖഫ് നിയമനത്തിനും ദേവസ്വം ബോര്‍ഡ് മാതൃകയില്‍ പ്രത്യക ബോര്‍ഡ് വേണമെന്നും സര്‍ക്കാരിന്റേത് വൈകിവന്ന ബോധോദയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്ന വിഷയത്തില്‍ യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്.

ഈ വിഷയത്തില്‍ ലീഗ് എന്ത് വര്‍ഗീയതയാണ് പറഞ്ഞതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പിഎസ്‌സി വഴിയുള്ള നിയമനം അധാര്‍മികമാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് നിയമനത്തിനും ദേവസ്വം ബോര്‍ഡ് മാതൃകയില്‍ പ്രത്യക ബോര്‍ഡ് വേണമെന്നും സര്‍ക്കാരിന്റേത് വൈകിവന്ന ബോധോദയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരുമാനം മാറ്റണമെങ്കില്‍ വിഷയം നിയമസഭയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് വിഷയത്തില്‍ സമസ്ത നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം തിരക്കിട്ട് നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കിയിതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.

Published

on

പാലക്കാട്: പാലക്കാട് നഗരം 50ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങി. എം.പി. വി.കെ. ശ്രീകണ്ഠന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വീടിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെയും കുടുംബത്തിന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

50ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രം സൂക്ഷ്മ പരിശോധനയില്‍ തള്ളിയതോടെ കോണ്‍ഗ്രസിനും ബിജെപിക്കും തമ്മിലാണ് മത്സരം. ഇതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 രൂപ കുറവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 91,760 രൂപയും ഗ്രാമിന് 11,470 രൂപയുമായി കുറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്. നവംബര്‍ 5-ന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍വില. മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു പവന്‍ സ്വര്‍ണവില. പിന്നീട് 5-ന് ഇത് 89,080 രൂപയായി താഴ്ന്നിരുന്നു. തുടര്‍ന്നു വില ഉയരാന്‍ തുടങ്ങി 13-ന് 94,320 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തു.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വിലയില്‍ നേരിട്ട് പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ആയുധവുമായി ഭീഷണി: വ്‌ലോഗറും സംഘവും പൊലീസ് പിടിയില്‍

വ്‌ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

Published

on

കൊല്ലം: അഞ്ചലില്‍ ആയുധവുമായി റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്‌ലോഗറും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. വ്‌ലോഗര്‍ ശ്രീജിത്തും സംഘത്തിലെ മറ്റു സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ വിജീഷ് എന്ന യുവാവിനെതിരെ ശ്രീജിത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിജീഷ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയോടുള്ള വൈരാഗ്യത്തില്‍ വിജീഷിനെ കണ്ടെത്താനെത്തിയ സംഘമാണ് ചന്നപ്പട്ട ജങ്ഷന്‍ പ്രദേശത്ത് റോഡില്‍ എത്തി ആയുധവുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും അതേസമയം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തു.

 

Continue Reading

Trending