ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തില്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി.

‘പെണ്‍കുട്ടികളുടെ ശരിയായ വിവാഹ പ്രായം എത്രയെന്നതില്‍ പ്രധാനപ്പെട്ട കൂടിയാലോചനകള്‍ നടക്കുന്നു’ എന്നാണ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ മോദി വ്യക്തമാക്കിയത്.

വിവാഹപ്രായവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളുമുള്ള സ്ത്രീകളില്‍ നിന്ന് തനിക്ക് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ വൈകാതെ തീരുമാനം ഉണ്ടാകും എന്ന് താന്‍ ഉറപ്പു നല്‍കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉമാണ് മിനിമം വിവാഹപ്രായം. പെണ്‍കുട്ടികളുടെ പ്രായം 21 ആക്കി വര്‍ധിപ്പിക്കണമെന്ന് നേരത്തെ പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.