Culture
ഗോദയിലെ കാറ്റുവീഴ്ചയില്‍ പിടിവള്ളി ആര്‍ക്ക്
സക്കീര്‍ താമരശ്ശേരി
ഗുസ്തിക്കാരുടെ നാട്, ജാതി രാഷ്ട്രീയത്തിന്റെ ഈറ്റില്ലം, പെണ്‍ഭ്രൂണഹത്യയുടെ തറവാട്, പീഡനങ്ങളുടെ തലസ്ഥാനം.. ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഹരിയാനക്ക് വിശേഷണങ്ങള്‍ എറെ. 1966ല്‍ പഞ്ചാബില്‍ നിന്ന് വിഭജിച്ച് സ്വതന്ത്രമായി. ജാട്ടുകളും ദളിതരും നിര്‍ണായകം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തില്‍ ഏഴിടത്തും വിജയിച്ചത് ബി.ജെ.പി. ഓംപ്രകാശ് ചൗട്ടാലയുടെ ഐ.എന്‍.എല്‍.ഡി രണ്ടിടത്തും കോണ്‍ഗ്രസ് ഒരു സീറ്റിലും ഒതുങ്ങി. രോഹ്തകില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മകന് ദീപേന്ദ്രര്‍ സിങ് ഹൂഡയാണ് കോണ്‍ഗ്രസിന്റെ മാനംകാത്തത്. 2004ലും 2009ലും ഒമ്പത് സീറ്റായിരുന്നു കോണ്‍ഗ്രസ് സമ്പാദ്യം. ആം ആദ്മി പാര്‍ട്ടിക്കും കാര്യമായ സ്വാധീനമുണ്ടിവിടെ. 1.74 കോടി വോട്ടര്‍മാര്‍. 80,51,140 ഉം സ്ത്രീകള്‍. വോട്ടെടുപ്പ് മെയ് 12ന്.
ചരിത്രം വഴിമാറി
രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയാണ് ബി.ജെ.പി 2014ല്‍ സംസ്ഥാന ഭരണം പിടിച്ചത്. തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലിരുന്ന ഭൂപീന്ദര്‍ സിങ് ഹൂഡ സ്ഥാനഭ്രഷ്ടനായി. 90 അംഗ നിയമസഭയില്‍ കാവിപാര്‍ട്ടിക്ക് 47 സീറ്റ്. ഐ.എന്‍.എല്‍.ഡി-19, കോണ്‍ഗ്രസ്-15, എച്ച്.ജെ.സി-2, ശിരോമണി അകാലിദള്‍-1, ബി.എസ്.പി-1, സ്വതന്ത്രര്‍-5 എന്നിങ്ങനെ കക്ഷിനില. 2005ല്‍ രണ്ടും 2009ല്‍ നാല് സീറ്റ് മാത്രം നേടിയിരുന്ന ബി.ജെ.പി 2014ല്‍ ഒറ്റക്ക് ചരിത്രം കുറിച്ചു. ഒരു സഖ്യത്തിന്റെയും പിന്‍ബലമില്ലാതെ, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും ഉയര്‍ത്തിക്കാട്ടാതെ. 2005ല്‍ 67 ഉം 2009ല്‍ 40ഉം ആയിരുന്നു കോണ്‍ഗ്രസിന്റെ അംഗബലം.
സഖ്യമില്ല
ആരുമായും സഖ്യമുണ്ടാക്കേണ്ടെന്നാണ് ബി.ജെ.പി നിലപാട്. 10 സീറ്റിലും ഒറ്റക്ക് ജയിക്കാന്‍ പാര്‍ട്ടിക്ക് കരുത്തുണ്ടെന്ന്് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി അനില്‍ ജെയിന്. ഗൃഹപാഠം ചെയ്താണ് കോണ്‍ഗ്രസിന്റെ വരവ്. സംസ്ഥാനത്തിന്റെ ചുമതല എ.ഐ.സി.സി സെക്രട്ടറി ഗുലാംനബി ആസാദിന്. ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ 15 അംഗ കമ്മിറ്റി രൂപീകരിച്ചു. പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍, മുന്‍ കേന്ദ്ര മന്ത്രി കുമാരി ഷെല്‍ജ, കിരണ്‍ ചൗധരി, രണ്‍ദീപ് സിങ് സുര്‍ജെവാല, കുല്‍ദീപ് ബിഷ്നോയി തുടങ്ങിയ പ്രമുഖര്‍ കമ്മിറ്റിയില്‍. സഖ്യത്തിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം കോണ്‍ഗ്രസില്‍ ഓളമുണ്ടാക്കിയിട്ടില്ല.
പിടിവിട്ട് ഐ.എന്‍.എല്‍.ഡി
മുഖ്യപ്രതിപക്ഷമായ ഐ.എന്‍. എല്‍.ഡി-ബി.എസ്.പി ബന്ധത്തില്‍ വിള്ളല്‍. ഐ.എന്‍.എല്‍.ഡിക്കുള്ളിലെ ഭിന്നതകളാണ് ബി.എസ്.പിയെ ചൊടിപ്പിച്ചത്. ബി.ജെ.പി വിമത എം.പി രാജ്കുമാര് സെയ്നിയുടെ ലോക്തന്ത്ര് സുരക്ഷാ പാര്‍ട്ടി (എല്‍.എസ്.പി)യുമായി സഖ്യമെന്ന് ബി.എസ്.പി വ്യക്തമാക്കി. ബി.എസ്.പി എട്ട് സീറ്റിലും എല്‍.എസ്.പി രണ്ട് സീറ്റിലും മത്സരിക്കും. ഒരുകൈനോക്കാന്‍ സി.പി.എമ്മും രംഗത്തുണ്ട്. ഹിസാര്‍ മണ്ഡലത്തില്‍ സുഖ്ബീര്‍ സിങാണ് മത്സരിക്കുക. കര്‍ഷക നേതാവായ സുഖ്ബീര്‍ സിങ് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ അഖിലേന്ത്യ പ്രസിഡന്റ് കൂടിയാണ് സുഖ്ബീര്‍ സിങ്.
അതിബുദ്ധി
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ. പി. നിയമസഭയുടെ കാലാവധി കഴിയുന്നത് ഒക്ടോബറില്‍. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കൈവിട്ടുപോകാതിരിക്കാനുള്ള അതിബുദ്ധി. അടുത്തിടെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആത്മവിശ്വാസം കൂട്ടുന്നു. ജനുവരിയില്‍ ജിന്ദില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് വിജയവും മുതല്‍ക്കൂട്ട്. തോറ്റത് കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ രണ്‍ദീപ് സിങ് സുര്‍ജെവാല. ഖട്ടാര്‍ക്കെതിരായ ഭരണവിരുദ്ധവികാരം ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമായും വിലയിരുത്തല്‍.
കാരണവന്മാര് 89,711
പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം 90നും 99നും ഇടയിലുള്ള വോട്ടര്‍മാരുടെ എണ്ണം 89,711. നൂറു വയസ്സു കഴിഞ്ഞ വോട്ടര്‍മാരുടെ എണ്ണം 5910. നൂറുകഴിഞ്ഞവര്‍ കൂടുതലുള്ളത് മുഖ്യമന്ത്രി ഖട്ടാറിന്റെ കര്‍ണാല്‍ മണ്ഡലത്തില്‍. 553 പേര്. നൂറു വയസ്സു കഴിഞ്ഞ വോട്ടര്‍മാര്‍ കുറവുള്ള മണ്ഡലം (111) പഞ്ചകുള. വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, നൂറു വയസ്സു പൂര്‍ത്തിയായ വോട്ടര്‍മാരെ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പു കമ്മിഷന് ആദരിച്ചിരുന്നു. അവശതകള്‍ക്കിടയിലും ജനാധിപത്യ ചുമതല നിര്‍വഹിക്കാന്‍ പോളിങ് ബൂത്തിലെത്തുന്ന മുതിര്‍ന്ന പൗരന്മാര് പുതുതലമുറയ്ക്കു മാതൃകയാണെന്നു തെരഞ്ഞെടുപ്പു കമ്മിഷന് പറയുന്നു.
കര്‍ഷക രോഷം പിടിവള്ളി
വിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിലും വായ്പ എഴുതിത്തള്ളാത്തതിലും കര്‍ഷക രോഷം കഠിനം. പാലും പച്ചക്കറിയും ഉള്‍പ്പെടെയുള്ള വിളകള്‍ റോഡില്‍ എറിഞ്ഞ് മാരത്തോണ്‍ പ്രതിഷേധം. സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെയും മന്ത്രിമാരുടെയും പ്രസ്താവന. ഇത് പിടിവള്ളിയാക്കാനൊരുങ്ങി കോണ്‍ഗ്രസും. അധികാരത്തില്‍ എത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ഹൂഡയുടെ പ്രഖ്യാപനം. 12 മണിക്കൂറിനകം വൈദ്യൂതി നിരക്കുകള്‍ പകുതിയായി കുറയ്ക്കും. വാര്‍ധക്യ പെന്ഷന് 2000 ത്തില്‍ നിന്ന് 3000 ആക്കും. അസംതൃപ്തരായ കര്‍ഷക ജനതയെ കയ്യിലെടുക്കാന്‍ ഇതുതന്നെ ധാരാളം.
പീഢനങ്ങളുടെ തലസ്ഥാനം
റിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലികിന്റെ നാട് സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലെന്ന് കണക്കുകള്‍. പെണ്‍ഭ്രൂണഹത്യയില്‍ ഏറ്റവും മുന്നില്‍. 2016, 17, 18 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂട്ടമാനഭംഗങ്ങള്‍ നടന്ന സംസ്ഥാനം. റജിസ്റ്റര്‍ ചെയ്യപ്പെടാത്തവ എത്രയോ കൂടുതല്‍.
ഖാപ്പ് പഞ്ചായത്തുകള്‍ കോടതികള്‍ പോലെ പ്രവര്‍ത്തിക്കുന്ന ഹരിയാനയില്‍ കൂടുതല്‍ കേസുകള്‍ പൊലീസ് സ്റ്റേഷന് കാണാറില്ല. കഴിഞ്ഞ സെപ്തംബറില്‍ മഹേന്ദ്രഗഡില്‍ സി.ബി.എസ്.ഇ റാങ്ക് ജേതാവായ 19 കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തി. കേസിലെ മുഖ്യപ്രതി പങ്കജ് സൈനികന്. ദേശീയ വനിതാ കമ്മിഷന് ഇടപെട്ടപ്പോഴാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളെ പിടികൂടിയതും. പീഡനങ്ങള്‍ക്കു കാരണം തൊഴിലില്ലായ്മയും അസംതൃപ്തിയുമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വിവാദമായി. പൂര്‍ണ നഗ്നനായ സന്യാസി തരുണ്‍ സാഗര്‍ മഹാരാജ് നിയമസഭയില്‍ എം.എല്‍.എമാരെ അഭിസംബോധന ചെയ്തതും വിവാദം.
ഖട്ടാര്‍ പ്രതിരോധത്തില്‍
ക്രമസമാധാന നില പാടെ അവതാളത്തില്‍. ഹിസാറില്‍ രാംപാല്‍ എന്ന ആള്‍ദൈവത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിലും പൊലീസുമായുള്ള ഏറ്റുമുട്ടലിലും മരിച്ചത് അഞ്ചുസ്ത്രീകളും ഒരു കുട്ടിയും. പിന്നീട് സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ സമരത്തില്‍ 30 പേര് മരിച്ചു. ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാപക അക്രമങ്ങള്‍.
ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വരെ ഇരയായി ഖട്ടാര്‍. ഹിസാറില്‍ നടന്ന ചടങ്ങിനിടെ മുഖ്യമന്ത്രിയുടെ മുഖത്ത് മഷി ഒഴിച്ച് യുവാവിന്റെ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് പ്രതിമാസം 24 ലക്ഷം രൂപ ചെലവിടുന്നുണ്ടെന്ന വാര്‍ത്തയും ജനങ്ങളെ ഞെട്ടിച്ചു. ആഡംബരകാറുകള്‍ നിറഞ്ഞ ഖട്ടാറിന്റെ വാഹനവ്യൂഹത്തിന്റെ ചെലവ് വേറെയും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india5 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

