Connect with us

kerala

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്

Published

on

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ഞായറാഴ്ച ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ ആലപ്പുഴയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( ശനിയാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധ്യ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 3 -4 ദിവസങ്ങളില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ഝാര്‍ഖണ്ഡ,് ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങിയേക്കും. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ആറു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala

സൗദിയില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, കൂടെ അഞ്ച് വയസുകാരിയെയും

ഒന്നര മാസത്തിന് ശേഷമാണ് നാട്ടിലെത്തിക്കുന്നത്.

Published

on

സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഒന്നര മാസത്തിന് ശേഷമാണ് നാട്ടിലെത്തിക്കുന്നത്. മൃതദേഹത്തോടൊപ്പം അഞ്ച് വയസുകാരിയായ മകള്‍ ആരാധ്യയെയും നാട്ടിലെത്തിച്ചു. കൊല്ലം സ്വദേശിയായ അനൂപ് മോഹന്‍ (37), ഭാര്യ രമ്യ മോള്‍ (28) എന്നിവരെ കൊബാറില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയശേഷം അനൂപ് ആത്മഹത്യ ചെയ്തതാകാം എന്നാണ് വിവരം. കുട്ടി പറഞ്ഞതനുസരിച്ച് സമീപവാസികള്‍ താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ അനൂപിന്റെ മൃതദേഹവും കട്ടിലില്‍ കിടക്കുന്ന നിലയില്‍ രമ്യയുടെ മൃതദേഹവപം കണ്ടെടുത്തു. രമ്യയുടെ മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുള്ളതായി കണ്ടെത്തി.

കുറച്ചു ദിവസമായി അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നായിരുന്നു ആരാധ്യ സമീപവാസികളോട് പറഞ്ഞത്. അമ്മയെ വിളിച്ചിട്ട് ഉണര്‍ന്നില്ലെന്നും കുട്ടി പറഞ്ഞു. അച്ഛന്‍ മുഖത്ത് തലയിണ അമര്‍ത്തിയെന്നുള്ള കാര്യവും കുട്ടി പറഞ്ഞു. അച്ഛനെ പിന്നീട് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടതെന്നും ആരാധ്യ പറഞ്ഞു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

 

 

Continue Reading

kerala

തൃശൂര്‍ എടിഎം കൊള്ളക്കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പ്രതികളെ കൊള്ള നടന്ന എടിഎം സെന്ററില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.

Published

on

തൃശൂര്‍ എടിഎം കൊള്ളക്കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ നാമക്കല്‍ ജയിലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. നാളെ വിയ്യൂര്‍ പൊലീസ് തൃശൂര്‍ ജെഎഫ്എം 1ല്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

പ്രതികളെ കൊള്ള നടന്ന എടിഎം സെന്ററില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഷൊര്‍ണൂര്‍ റോഡിലെ എസ്ബിഐ എടിഎമ്മില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തൃശൂര്‍ എടിഎം കൊള്ളക്കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ വിയ്യൂര്‍ താണിക്കുടം പുഴയില്‍ നിന്നും കണ്ടെടുത്തിരുന്നു. പ്രതികള്‍ മോഷണത്തിനായി ഉപയോഗിച്ച ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.

തൃശൂരുല്‍ മൂന്ന് എടിഎമ്മുകളിലായി നടന്ന കൊള്ളയിലെ പ്രതികളെ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് പിടികൂടിയത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65ലക്ഷം രൂപയാണ് കൊള്ള സംഘം കവര്‍ന്നെടുത്തത്.

കണ്ടെയിനറിനകത്തു കാര്‍ കയറ്റി രക്ഷപ്പെടാനാണ് കവര്‍ച്ചാസംഘം ശ്രമിച്ചത്. ബൈക്കുകളെ ഇടിച്ച രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ പിന്നീട് നാട്ടുകാരാണ് പിടികൂടിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികളിലൊരാള്‍ മരിച്ചു.

 

Continue Reading

kerala

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കും

നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധം.

Published

on

ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കും. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധം.

നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിന്റെ പശ്ചാതലത്തില്‍ ആദ്യഘട്ടമായി ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം സംഘടിപ്പിക്കും. നിയമലംഘനം നടത്തുന്നവര്‍ക്ക് താക്കീത് നല്‍കാനാണ് പിന്നീടുള്ള നടപടി. ശേഷം ഡിസംബര്‍ മുതല്‍ പിഴ ഈടാക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.

 

Continue Reading

Trending