kerala

കേരളത്തിലെ 5 ജില്ലകളില്‍ റെഡ് അലര്‍ട്ട് : ന്യൂനമര്‍ദ്ദം തീവ്ര മര്‍ദ്ദമാകും

By Test User

May 14, 2021

തിരുവനന്തപുരം : തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി. ശനിയാഴ്ച രാവിലെയോടെ ടൗട്ടെ ചുഴലിക്കാറ്റായിമാറും. വടക്കന്‍ കേരളത്തില്‍ ചുള്ളിക്കാടിന്റെ ശക്തമായ സ്വാധീനം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അഞ്ചു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് വീണ്ടും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.