കൊച്ചി: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കേരളത്തെ പുനര്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാലറി ചാലഞ്ചിനെതിരെ ഹൈക്കോടതി. സാലറി ചാലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിച്ച് ശമ്പളം പിടിച്ചുവാങ്ങരുതെന്ന് കോടതി വ്യക്തമാക്കി. ശമ്പളം നല്‍കാന്‍ വിസ്സമതിച്ചവരുടെ പട്ടിക തയാറാക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. നിര്‍ബന്ധിത പിരിവ് അല്ലെങ്കില്‍ എന്തിനാണ് വിസമ്മത പത്രിക ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.
സാലറി ചാലഞ്ച് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈകോടതി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചത്.