Connect with us

india

വിശാഖപട്ടണത്ത് ബഹുനില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

കര്‍ന്നത് പഴയ കെട്ടിടമായിരുന്നെന്നും കെട്ടിടത്തിന്റെ അടിത്തറ വളരെ ദുര്‍ബലമായിരുന്നെന്നും സമീപവാസികല്‍ പറഞ്ഞു

Published

on

ആന്ധ്രാപ്രദേശില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. വിശാഖപട്ടണത്തില്‍ രാമജോഗി പേട്ടയിലെ പഴക്കം ചെന്ന മൂന്നു നില കെട്ടിടമാണ് തകര്‍ന്ന് വീണത്. വിവരമറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേര്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

അഞ്ജലി (15), ചോട്ടു (30) എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. തകര്‍ന്നത് പഴയ കെട്ടിടമായിരുന്നെന്നും കെട്ടിടത്തിന്റെ അടിത്തറ വളരെ ദുര്‍ബലമായിരുന്നെന്നും സമീപവാസികല്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കാമുകിയെ കൊന്ന് ജോലി ചെയ്യുന്ന ക്ഷേത്രത്തിന് സമീപമുള്ള അഴക്കുചാലില്‍ തള്ളി പൂജാരി

Published

on

തെലങ്കാനയിൽ കാമുകിയെ കൊന്ന് അഴുക്കുചാലിൽ തള്ളി പൂജാരി. 30 വയസുകാരിയായ അപ്‌സരയെ ആണ് സായ് കൃഷ്ണയെന്ന പൂജാരി കൊലപ്പെടുത്തിയത്. വിവാഹിതനായ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്‌സര നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സായ് കൃഷ്ണയാണ് അപ്‌സരയെ കാൺമാനില്ലെന്ന് പറഞ്ഞ് മെയ് 3ന് പൊലീസിൽ പരാതി നൽകുന്നത്. ഷംഷാബാദ് ബസ് സ്റ്റാൻഡിൽ താൻ അപ്‌സരെ കൊണ്ടുവിട്ടുവെന്നും അതിൽ പിന്നെ അപ്‌സരയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സായ്കൃഷ്ണ പറഞ്ഞു. ഭദ്രാചലത്തേക്കാണ് അപ്‌സര പോയതെന്നും സായ് കൃഷ്ണ പൊലീസിൽ മൊഴി നൽകി. അപ്‌സര തന്റെ അന്തിരവളാണെന്നാണ് സായ് കൃഷ്ണ പൊലീസിനോട് പറഞ്ഞത്.

എന്നാൽ കേസ് അന്വേഷണം പുരോഗമിക്കവെ സായ് കൃഷ്ണയിൽ പൊലീസിന് സംശയം തോന്നിത്തുടങ്ങി. ചില സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും സായ് കൃഷ്ണയ്ക്ക് പ്രതികൂലമായി. ഒടുവിൽ ചോദ്യം ചെയ്യലിനൊടുവിൽ സായ് കൃഷ്ണ കുറ്റം സമ്മതിച്ചു. വിവാഹിതനായ സായ് കൃഷ്ണയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇതിന് പിന്നാലെയാണ് സായ് കൃഷ്ണ അപ്‌സരയുമായി പ്രണയത്തിലാകുന്നത്. എന്നാൽ തന്നെ വിവാഹം ചെയ്യാൻ അപ്‌സര സായ് കൃഷ്ണയെ നിർബന്ധിച്ചതോടെ സായ് കൃഷ്ണ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തി.

ഷംഷാബാദിൽ വച്ച് അപ്‌സരയെ കൊലപ്പെടുത്തിയ സായ് കൃഷ്ണ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി സരൂർനഗറിലേക്ക് മാറ്റി. പിന്നാലെ താൻ ജോലി ചെയ്യുന്ന ക്ഷേത്രത്തിന് അടുത്തുള്ള എംആർഒ ഓഫിസിന് പിന്നിലുള്ള മാൻഹോളിൽ മൃതദേഹമടങ്ങിയ പ്ലാസ്റ്റിക് കവർ ഉപേക്ഷിച്ചു. സംഭവത്തിൽ സായ് കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

india

മുസ് ലിം സംവരണം ഭരണഘടനാപരമല്ല : അമിത് ഷാ

Published

on

മുസ് ലിം സംവരണം ഭരണഘടനാപരമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . മഹാരാഷ്ട്രയിൽ ബി.ജെ.പി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം സംസ്ഥാനങ്ങൾക്ക് അനുവദിക്കാമെന്ന നിയമത്തെയാണ് ബി.ജെ.പി നേതാവ് എതിർക്കുന്നത്.

Continue Reading

india

യു.പിയിലെ ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് കൂട്ടത്തോടെ ചത്തു

പശുക്കള്‍ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Published

on

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് ചത്തതായി ആരോപണം. കാസ്ഗഞ്ച് ജില്ലയിലെ ഗോശാലക്ക് പുറത്താണ് 10 ഓളം പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഗോശാലയില്‍ പാര്‍പ്പിച്ച പശുക്കള്‍ക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായ മൃഗങ്ങള്‍ക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. പശുക്കള്‍ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. പശുക്കളുടെ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഗ്രാമവാസികള്‍ പശുക്കളുടെ ജഡങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിഡിയോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഗോശാലക്ക് സമീപത്തെ വയലില്‍ പശുക്കളുടെ ജഡങ്ങള്‍ പതിവായി ഉപേക്ഷിക്കുന്നത് പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നതിന് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ, ഒരു സംഘം ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങളും അസ്ഥികൂടങ്ങളും നീക്കം ചെയ്തു. അതേസമയം, ആരോപണം തള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാള്‍ രംഗത്തെത്തി. രോഗം ബാധിച്ച് ഒരു പശു മാത്രമാണ് ചത്തതെന്നും ചൊവ്വാഴ്ച വാക്‌സിനേഷന് ശേഷം ചില പശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും അദ്ദേഹം പറഞ്ഞു.

ഗോശാല മാനേജ്‌മെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ഹര്‍ഷിത മാത്തൂര്‍ പറഞ്ഞു. ഗോശാലയിലെ പശുക്കളുടെ രേഖകള്‍, മരിച്ചവയുടെ എണ്ണം, കാലിത്തീറ്റയുടെ ലഭ്യത, മറ്റ് സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.

Continue Reading

Trending