സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന ജൂണിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍, ജൂണിയന്‍ ട്രാന്‍സ്‌ലേറ്റര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍, ഹിന്ദി അധ്യാപക്(ലക്ചറര്‍/ടീച്ചര്‍) പരീക്ഷ 2018-ന് അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി 12ആണ് പരീക്ഷ. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍/ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍ തസ്തികയില്‍ കേന്ദ്ര സെക്രട്ടേറിയറ്റ്, റെയില്‍വേ മന്ത്രാലയം,സായുധസേന ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് അവസരം.

സീനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ തസ്തികയില്‍ വിവിധ കേന്ദ്രമന്ത്രാലയങ്ങളില്‍ ഒഴിവുണ്ട്. ഹിന്ദി പ്രാധ്യാപക് തസ്തികയില്‍ സെന്‍ട്രല്‍ ഹിന്ദി ടെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് അവസരം.

അപേക്ഷ ഫീസ്: 100 രൂപ. എസ്.ബി.ഐ ചെല്ലാന്‍/എസ്.ബി.ഐ നെറ്റ് ബാങ്കിങ് എന്നിവ വഴി ഫീസ് അടക്കാം. എസ്.സി, എസ്.ടി. വികലാംഗര്‍,വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 19.