ഡല്‍ഹി: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ ട്രംപിന് വേണ്ടി പ്രാര്‍ത്ഥനകളുമായി ഹിന്ദുസേന. ട്രംപിനായി ഹിന്ദുസേന ഡല്‍ഹിയില്‍ പ്രത്യേക പൂജയൊരുക്കി.

കിഴക്കന്‍ ഡല്‍ഹിയിലെ ക്ഷേത്രത്തില്‍ പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു പ്രാര്‍ത്ഥന. ട്രംപിന്റെ വിജയത്തിനായി പ്രത്യേക മന്ത്രങ്ങളും മുഴക്കി. ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ നില്‍ക്കുന്ന ട്രംപ് ജയിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണൊണ് പൂജാരി വേദ് ശാസ്ത്രി പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിലും ട്രംപിന് വേണ്ടി പൂജ നടത്തിയിരുന്നതായി ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത പ്രതികരിച്ചു. ട്രംപ് ജയിക്കുന്നത് പാകിസ്താന്‍-ചൈന അച്ചുതണ്ടിനെതിരെ നില്‍ക്കാന്‍ ഇന്ത്യക്ക് സഹായകരമാകുമെന്നും വിഷ്ണുഗുപ്ത പ്രതികരിച്ചു.