kerala
‘അട്ടിപ്പേറവകാശ’ത്തില്‍ തെളിയുന്നത് ചരിത്രം;ലീഗ് വിരുദ്ധതയില്‍ ഒറ്റപ്പെട്ട് പിണറായി
അറബിഭാഷാ പ്രക്ഷോഭം മുതല്‍ വഖഫ് സമരം വരെയുള്ള മുസ്ലിംലീഗ് ചരിത്രം കേരളം ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഫിര്‍ദൗസ് കായല്‍പ്പുറം
വഖഫ് സംരക്ഷണ റാലിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെ കടന്നാക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റേത് ഒറ്റപ്പെട്ട ശബ്ദമാകുന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ പാരമ്പര്യമുള്ള ലീഗിനെ വെല്ലുവിളിച്ച പിണറായിയെ പിന്തുണക്കാന്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ പോലും രംഗത്തില്ല. ഇതോടെ ‘അട്ടിപ്പേറവകാശ’ത്തിന് വാദമുന്നയിച്ച പിണറായിയുടെ നീക്കം പൊളിഞ്ഞു.
കോഴിക്കോട് കടപ്പുറത്തുനടന്ന വഖഫ് റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം പോലും പിണറായിയുടെ ന്യൂനപക്ഷ വിരുദ്ധതയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വന്‍ ആള്‍ക്കൂട്ടമാണുണ്ടായത്. ബി.ജെ.പിയടക്കം വിവിധ രാഷട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ പിണറായി തയാറായിട്ടില്ല. മുസ്ലിംകളെ തിരഞ്ഞുപിടിച്ച് പ്രതികളാക്കാനുള്ള നീക്കം ആസൂത്രിതമാണെന്നു തന്നെയാണ് നേതാക്കള്‍ വ്യക്തമാകുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരോധത്തിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് മുസ്ലിം ലീഗിനെതിരായ നീക്കത്തെ വിലയിരുത്തുന്നത്.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനമടക്കം കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കൈവെക്കുന്ന ഇടതുസര്‍ക്കാറിന്റെ നിലപാടിനെയാണ് വഖഫ് റാലിയിലൂടെ ലീഗ് നേതാക്കള്‍ ചോദ്യം ചെയ്തത്. എന്നാല്‍ നേതാക്കളുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെത്ത് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പിണറായിയുടെ തന്ത്രത്തെ തുടര്‍ച്ചയായ നാലാം ദിവസവും ആരും ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. മുസ്ലിം സമുദായത്തിന്റെ ‘അട്ടിപ്പേറവകാശം’ മുസ്ലിം ലീഗിനാണോ എന്ന ചോദ്യമാണ് പിണറായി ഉയര്‍ത്തിയത്. ഇതിന് ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും നേതാക്കള്‍ മറുപടി നല്‍കിയിട്ടുണ്ട്. മുസ്ലിംകള് അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മുന്നില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് ചരിത്രം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ലീഗിനെതിരായ പിണറായിയുടെ ആക്രോശങ്ങള്‍ക്ക് ഒരു മുസ്ലിം സംഘടനയുടെയും പിന്തുണ ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.സമീപകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന കാര്യത്തില്‍ പിണറായിയുടെ മുസ്ലിം വിരുദ്ധത തുറന്നുകാട്ടാന്‍ ലീഗിന് കിട്ടിയ അവസരമായാണ് വഖഫ് സമരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അറബിഭാഷാ പ്രക്ഷോഭം മുതല്‍ വഖഫ് സമരം വരെയുള്ള മുസ്ലിംലീഗ് ചരിത്രം കേരളം ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
kerala
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
തൃശൂർ: ബി.ജെ.പി കൂടുതൽ പ്രതീക്ഷ വെക്കുന്ന കോർപറേഷനുകളിലൊന്നായ തൃശൂരിൽ ഗ്രൂപ്പുപോരിൽ സിറ്റിങ് കൗൺസിലറായ ജില്ല നേതാവിന് അവസാന നിമിഷം സീറ്റ് നഷ്ടമായി. മേയർ സ്ഥാനത്തേക്കടക്കം ഉയർത്തിക്കാട്ടപ്പെട്ടിരുന്ന പൂങ്കുന്നത്തുനിന്നുള്ള കൗൺസിലർ വി. ആതിരയെയാണ് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് വെള്ളിയാഴ്ച ഒഴിവാക്കിയത്.
സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് പ്രഖ്യാപിച്ച രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ രണ്ടാം ഡിവിഷനായ കുട്ടംകുളങ്ങരയിലാണ് ആതിരക്ക് സീറ്റ് നൽകിയിരുന്നത്. എന്നാൽ, നാമനിർദേശപത്രിക സമർപ്പണം അവസാനിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് ആതിരയെ ഒഴിവാക്കി ആർ.എസ്.എസ് നേതാവിന്റെ മകളെ സ്ഥാനാർഥിയാക്കുകയായിരുന്നു. ആർ.എസ്.എസ് ജില്ല സംഘചാലകായിരുന്ന മഹാദേവിന്റെ മകൾ എം. ശ്രീവിദ്യയാണ് സ്ഥാനാർഥി.
പ്രാദേശിക എതിർപ്പും വിഭാഗീയതയുമടക്കമുള്ള കാരണങ്ങളാലാണ് അവസാന നിമിഷം ആതിരയെ മാറ്റിയതെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കം പങ്കെടുത്ത ചടങ്ങിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റിയത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം കുട്ടംകുളങ്ങരയിലെത്തിയ ആതിരക്ക് പ്രവർത്തകരുടെ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ വാർഡാണ് കുട്ടംകുളങ്ങര. ആതിര കൗൺസിലറായ പൂങ്കുന്നത്ത് ഇത്തവണ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഘുനാഥാണ് സ്ഥാനാർഥി. ഉത്തരവാദിത്തം ഏറ്റെടുത്തതായും പ്രചാരണം ആരംഭിച്ചതായും എം. ശ്രീവിദ്യ പറഞ്ഞു. കഴിഞ്ഞ തവണ കൈവിട്ട വാർഡ് തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.
Health
ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി
തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന് അവരുടെ വെബ്സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.
kerala
നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്
തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്കിയവരില് 22,927 പേര് വനിതകളാണ്. 22,927 പുരുഷന്മാരും പത്രിക നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.
നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്ദേശകന് എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.
-
india12 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
GULF13 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala11 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

