താമരശേരി: തോക്കും തോട്ടം ഷമീര്‍(37)നെയാണ് താമരശേരി എസ്ഐ സായൂജും സംഘവും അറസ്റ്റ് ചെയ്തത്. ഉണ്ണികുളം മങ്ങാട് നെരോത്ത് പൊയില്‍ ജാബിറിന്റെ പരാതിയിലാണ് കേസ്. ഗള്‍ഫില്‍ നിന്നും വന്ന ജാബിറിന്റെ സഹപാഠിയും സുഹൃത്തുമായ ഓട്ടോ ഡ്രൈവര്‍ ഷമീര്‍ ഓട്ടോ പഠിപ്പിച്ചുതരാമെന്ന പറഞ്ഞ് കഴിഞ്ഞ മാസം 26 നു കോഴിക്കോട്ടേക്ക് കൊണ്ടുപോയി.

കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ഒരു സ്ത്രീയും പതിനെട്ടുകാരിയായ മകളും ഇവരോടൊപ്പം ഓട്ടോയില്‍ ഉണ്ടായിരുന്നു. കോഴിക്കോട് ബീച്ചില്‍ പോയി തിരിച്ചു വന്നു. രണ്ട് ദിവസം കഴിഞ്ഞു ഷമീര്‍ ജാബിറിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. സ്ത്രീകള്‍ പരാതി നല്‍കിയതിനാല്‍ സി.ഐക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് 10000 രൂപ കൈക്കലാക്കി.

തുടര്‍ന്ന് വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ തയ്യാറാവാത്തതിനാല്‍ സ്ത്രീകളെ പീഡിപ്പിച്ചതായി ഭീഷണിപ്പെടുത്തി. തന്നെയും കുടുംബത്തെയും സമൂഹമധ്യത്തില്‍ അപമാനിക്കുമെന്നും കേസില്‍ കുടുക്കുമെന്നും നിരന്തരം ഭീണിപ്പെടുത്തിയതിനെ തുടര്‍ന്ന് താമരശേരി പോലീസില്‍ പരാതി നല്‍കുകകയായിരുന്നു.

ഭാര്യയും മക്കളുമുള്ള ഷമീര്‍ കട്ടിപ്പാറയിലെ മറ്റൊരാളുടെ ഭാര്യയെയും മകളെയും കൂടെ താമസിപ്പിച്ചാണ് കെണിയൊരുക്കുന്നത്. ഈ സ്ത്രീയും മകളും കൊടുവള്ളിയ്ല്‍ വാടക വീട്ടിലാണ് താമസം. നിരവധി കേസില്‍ പ്രതിയാണ് ഷമീറെന്ന പോലീസ് പറഞ്ഞു. കോടതിയില്‍ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.