Connect with us

kerala

ആവേശമായി മലപ്പുറത്തെ കുതിരയോട്ട മത്സരം; കാണാനെത്തിയത് ആയിരങ്ങള്‍

കുതിരശക്തി തെളിയിക്കുന്ന മത്സരത്തിന് 57 ജോക്കികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്

Published

on

മലപ്പുറം: മലപ്പുറത്തെ ആവേശത്തിലേറ്റി കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന കുതിരയോട്ട മത്സരം. കുതിരശക്തി തെളിയിക്കുന്ന മത്സരത്തിന് 57 ജോക്കികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 50 പേര്‍ വേഗപ്പോരില്‍ പങ്കെടുത്തു. സംസ്ഥാനത്താദ്യമായാണ് ഇത്തരത്തിലൊരു മത്സരം നടക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

രാവിലെ 8.30ന് മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ട്രാക്കിന് പുറത്തെ ഗ്യാലറികളില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു.

സംഘാടകരെപ്പോലും ഞെട്ടിച്ച് ആളുകള്‍ എത്തിയതോടെ പോലീസിന് ഇടപെടേണ്ടിവന്നു. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് മത്സരം 12.30 ഓടെ അവസാനിപ്പിക്കുകയിരുന്നു.

ആദ്യ റൗണ്ട് മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുതിരകളെ പങ്കെടുപ്പിച്ച് ഫൈനല്‍ മത്സരം നടത്താനായിരുന്നു സംഘാടകര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആദ്യ റൗണ്ടില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കിയയാളെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു.

 

ആദ്യ സ്ഥാനം നേടിയ കുതിര 29.57 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. നരേഷ് കോട്ടക്കല്‍ ആണ് ജോക്കി. ഹംസകുട്ടിയാണ് കുതിരയുടെ ഉടമ.പൊന്നാനി ഹോര്‍സ് റൈഡേഴ്‌സിന്റെ ജോക്കി നബ്ഹാന്‍ രണ്ടാം സ്ഥാനം നേടി. 29.78 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ശബീര്‍ ആണ് കുതിരയുടെ ഉടമ. സൂപ്പി എപ്പിക്കാട് 29.94 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനവും നേടി. മത്സരം അവസാനിപ്പാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ ഏറ്റവും മനോഹരമായ കുതിരയെ കണ്ടെത്തുന്നതിനുള്ള മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

ഈ മത്സരത്തിനായി 15 കുതിരകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.


14 വയസ്സ് മുതല്‍ 57 വയസ്സുവരെ പ്രായമുള്ള കുതിരയോട്ടക്കാര്‍(ജോക്കി) ആണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സര പരിചയക്കുറവ് മത്സരാര്‍ഥികളെയും സംഘാടകരെയും വലച്ചു. പലപ്പോഴും കുതിരകള്‍ കൂടി നില്‍ക്കുന്ന ആളുകളെ കണ്ടും ശബ്ദവും കേട്ടും സ്റ്റാര്‍ട്ടിങ് പോയിന്റില്‍ തന്നെ അമ്പരന്നു നിന്നു.

 

മത്സരത്തിനിടെ നിരവധി പേരാണ് കുതിരപ്പുറത്ത് നിന്നും വീണത്.

എന്നാല്‍ ഹെല്‍മറ്റും ജാക്കറ്റും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ചതിനാല്‍ കുതിരയോട്ടക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മലപ്പുറത്തുകാര്‍ക്ക് മികച്ചൊരു അനഭവം സമ്മാനിച്ചാണ് കുതിരയോട്ട മത്സരം സമാപിച്ചത്. മലപ്പുറം ജില്ലാ ഹോര്‍സ് റൈഡേഴ്‌സ് ആയിരുന്നു സംഘാടകര്‍.

ചന്ദ്രിക ഫോട്ടോഗ്രഫര്‍ സകീര്‍ ഹുസൈനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് ആഡംബര കാറുകളുടെ ലോഗോ മോഷണം

റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.

Published

on

കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന ആഡംബര കാറുകളുടെ ലോഗോകള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതോടെ വാഹന ഉടമകള്‍ ആശങ്കയില്‍. റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.

പരസ്പരം അറിയുന്ന നാല് പേരുടെ വാഹനങ്ങളാണ് ഇടക്കിടെ മോഷണത്തിന് ഇരയാകുന്നത്. ഇവരോടൊപ്പം പരിചയത്തിലുള്ള മറ്റു ചിലരുടെ വാഹനങ്ങളിലും ഇതേ രീതിയില്‍ ലോഗോ നഷ്ടപ്പെട്ടതായി പരാതി. പത്തിലധികം തവണ ലോഗോ മാറ്റിവെക്കേണ്ടി വന്നവര്‍ പോലും ഉണ്ട്. കാറിന്റെ മുന്‍വശത്തെ പ്രധാന ലോഗോ ഇളക്കി മാറ്റാന്‍ എളുപ്പമാണെന്നതാണ് ഇത്തരം മോഷണം വ്യാപകമാക്കുന്നതെന്ന് ഉടമകള്‍ പറയുന്നു.

സ്വന്തമായ അന്വേഷണത്തില്‍ കൂടുതലും കുട്ടികളാണ് ഇത്തരം പ്രവൃത്തികളുടെ പിന്നിലെന്ന് ചില വാഹന ഉടമകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ ലോഗോ മാറ്റിവെക്കാന്‍ കുറഞ്ഞത് 5,000 രൂപയോളം ചെലവാകുന്നു. ചില കാറുകളുടെ ലോഗോ വില ഇതിലും കൂടുതലാണ്.

Continue Reading

kerala

ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു

പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം.

Published

on

കൊച്ചി: എറണാകുളം ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു. പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്തപ്പാന്‍(69) ആണ് മരിച്ചത്.

 

Continue Reading

kerala

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത; മത്സ്യബന്ധനത്തിന് തെക്കന്‍ തീരങ്ങളില്‍ വിലക്ക്

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും, ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ചില ദിവസങ്ങളിലും ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും, ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനമില്ലെന്നും അറിയിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തപ്പെട്ടിരുന്നത്. ഈ കാലാവസ്ഥാ നിലയും അടുത്ത ദിവസങ്ങളില്‍ മാറാനുണ്ടെന്ന് പ്രവചനം.

അതേസമയം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തമിഴ്നാട്പുതുച്ചേരി തീരങ്ങള്‍, തെക്കന്‍ ആന്ധ്രാപ്രദേശ്, അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

 

Continue Reading

Trending