Film

​തെറ്റ് ചെയ്യുന്നത് മനുഷ്യൻ; ക്ഷമിക്കുന്നത് ദൈവവും – മൻസൂർ അലിഖാന്റെ മാപ്പു പറച്ചിലിൽ പ്രതികരിച്ച് തൃഷ

By webdesk14

November 24, 2023

വിവാദങ്ങള്‍ക്കിടെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ തൃഷയോട് മാപ്പ് പറഞ്ഞ് ഇന്ന് രംഗത്തെത്തിയിരുന്നു. നടന്റെ മാപ്പിന് പിന്നാലെ തൃഷ പ്രതികരിച്ചെത്തിയിരിക്കുകയാണ്. ‘തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം’ എന്നാണ് തൃഷ എക്‌സില്‍ പോസ്റ്റ് ചെയ്തത്. മന്‍സൂര്‍ അലി ഖാന്റെ പേര് പരാമര്‍ശിക്കാതെയാണ് തൃഷ പോസ്റ്റിട്ടത്. പോസ്റ്റിനോപ്പം കൈകൂപ്പുന്ന ഒരു ഇമോജിയും ചേര്‍ത്തിട്ടുണ്ട്.

https://twitter.com/trishtrashers/status/1727989699401416765

ഇന്ന് രാവിലെയാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ തൃഷയ്ക്ക് മാപ്പ് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രസ്തവനയിറക്കിയത്. ‘എന്റെ വാക്കുകള്‍ സഹപ്രവര്‍ത്തകയെ വേദനിപ്പിച്ചെന്നു മനസിലാക്കുന്നു. തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ’ എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്. തൃഷയ്‌ക്കെതിരായ നടന്‍ നടത്തിയ ലൈംഗിക പരാമര്‍ശം വിവാദമാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് നടന്‍ മാപ്പ് പറയാന്‍ തയാറായത്.