kerala
അരിക്കൊമ്പനെ പിടിക്കുന്നത് നീട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഇന്ന് വനം മന്ത്രിയുടെ നേതൃത്വത്തിൽ യോഗം

ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കു വെടിവച്ചു പിടിക്കുന്ന ദൗത്യം ബുധനാഴ്ച വരെ നിർത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം കോട്ടയം വനം സി. സി. എഫ് ഓഫീസില്‍ ആണ് യോഗം. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നകനാല്‍ കോളനി പ്രദേശങ്ങളില്‍ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സേനയെ നിയോഗിക്കും എന്ന് മന്ത്രി അറിയിച്ചു.
india
‘മതന്യൂനപക്ഷങ്ങള്‍ നേരിടുന്നത് കടുത്ത പീഡനം, കോടതികള്‍ നീതി നിഷേധത്തിനെതിരെ ശബ്ദിക്കണം’: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

രാജ്യത്തെ മതന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത പീഡനമാണെന്നും കോടതികൾ നീതി നിഷേധത്തിനെതിരെ ശബ്ദിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കേണ്ടതില്ലെന്ന ധാർഷ്ഠ്യമാണ് ഇന്ത്യയിലെ വർഗീയ, ഫാസിസ്റ്റ് ഭരണകൂടങ്ങളെ നയിക്കുന്നത്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വ്യക്തമാക്കുന്നത് അതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഭരണകൂടങ്ങളിൽ നിന്നും നേരിടുന്നത് കടുത്ത പീഡനങ്ങളാണ്.
അസമിലും യു.പിയിലുമുൾപ്പടെ നടന്നുകൊണ്ടിരിക്കുന്ന ബുൾഡോസർ രാജ്, മതപ്രബോധകരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യുന്നത്, ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് നേരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സർക്കാർ സ്പോൺസേർഡ് അക്രമണങ്ങൾ, നീതി നിഷേധങ്ങൾ എന്നിവ ഭരണഘടനക്കു നേരെയുള്ള കടന്നുകയറ്റമായാണ് കാണേണ്ടത്. – തങ്ങൾ പറഞ്ഞു.
ഭരണഘടന വായിക്കുകയോ പഠിക്കുകയോ അതിനെ കുറിച്ച് കേവലമായ അവബോധമോ ഇല്ലാത്തവർ ഭരണം നിയന്ത്രിക്കുന്ന ഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ രാജ്യത്ത് സാധാരണമായിരിക്കുകയാണ്. രാജ്യത്തെ നീതിന്യായ കോടതികൾ ഈ സാഹചര്യത്തിൽ കണ്ണുതുറന്ന് പിടിക്കണം. ഇന്ത്യയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ, പൈതൃകത്തിന്റെ കാവലാളുകളാകാൻ കോടതികൾ നീതി നിഷേധങ്ങൾക്കെതിരെ ശബ്ദിക്കണമെന്നും തങ്ങൾ പറഞ്ഞു.
kerala
കോഴിക്കോട് മീഞ്ചന്തയില്‍ ബസ് സ്റ്റോപ്പ് തകര്‍ന്ന് വീണ് അപകടം; വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു
മീഞ്ചന്ത ആര്‍ട്‌സ് സയന്‍സ് കോളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പാണ് തകര്‍ന്ന് വീണത്.

കോഴിക്കോട് മീഞ്ചന്തയില്‍ ബസ് സ്റ്റോപ്പ് തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. മീഞ്ചന്ത ആര്‍ട്‌സ് സയന്‍സ് കോളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പാണ് തകര്‍ന്ന് വീണത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്കാണ് കാലിന് പരുക്കേറ്റത്.
മീഞ്ചന്ത ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥി അഭിഷ്നക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ബസ് ഷെല്‍ട്ടറിന്റെ തൂണുകള്‍ ദ്രവിച്ച അവസ്ഥയിലായിരുന്നു.
ഷെല്‍ട്ടറിന് മുകളിലായി പരസ്യ ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി ഒരു തൊഴിലാളി കയറിയ സമയത്താണ് ഷെല്‍ട്ടര്‍ ഒന്നാകെ താഴേക്ക് വീണത്.
kerala
കോഴിക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവ് മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു
മണല്‍വയല്‍ പുഴങ്കുന്നുമ്മല്‍ റമീസാണ് മാതാവ് സഫിയയെ കുത്തി പരിക്കേല്‍പ്പിച്ചത്.

കോഴിക്കോട് പുതുപ്പാടിയില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മണല്‍വയല്‍ പുഴങ്കുന്നുമ്മല്‍ റമീസാണ് മാതാവ് സഫിയയെ കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ കൈക്ക് പരിക്കേറ്റ സഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റമീസ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. റമീസ് ഡി അഡിക്ഷന്‍ സെന്ററില്‍ നേരത്തെ ചികിത്സ തേടിയിട്ടുണ്ട്.
നേരത്തെ പുതുപ്പാടിയില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെയും, മറ്റൊരു സംഭവത്തില്‍ ഭര്‍ത്താവ് ഭാര്യയെയും കൊലപ്പെടുത്തിയിരുന്നു.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala3 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
kerala3 days ago
അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് പത്താം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു
-
kerala2 days ago
പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
kerala2 days ago
കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു