Connect with us

kerala

ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം ; കിരണിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐജി പറഞ്ഞു. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഹര്‍ഷിത അട്ടല്ലൂരി.

Published

on

കൊല്ലം : വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. മെഡിക്കല്‍, ഇലക്ട്രോണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐജി പറഞ്ഞു. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഹര്‍ഷിത അട്ടല്ലൂരി.

വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്ടറുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. വിസ്മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുക്കുമെന്നും ഐജി പറഞ്ഞു.

കൊലക്കുറ്റം 302 ആണ്. സ്ത്രീധനമരണമാണെങ്കില്‍ 304 (ബി) ആണ്. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്. കൊലപാതകമാണോ എന്നതല്ല, ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോയതല്ലേ. ഇത് ഗുരുതരമായ കേസാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഐജി പറഞ്ഞു.

വിസ്മയയുടെ വീട്ടിലെത്തി കിരണ്‍ അക്രമം നടത്തിയ സംഭവത്തില്‍ വീട്ടുകാരുടെ സ്റ്റേറ്റ്‌മെന്റ് എടുത്തശേഷം കേസെടുക്കുമെന്ന് ഐജി വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം

Published

on

ല​ഖ്നോ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്റി20 ടൂ​ർ​ണ​മെ​ന്റ് തോ​ൽ​വി​യോ​ടെ അ​വ​സാ​നി​പ്പി​ച്ച് കേ​ര​ളം. അ​സം അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 19.4 ഓ​വ​റി​ൽ 101 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ അ​സം ഏ​ഴ് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തി. അ​സ​മി​ന്റെ അ​വി​ന​വ് ചൗ​ധ​രി​യാ​ണ് പ്ലെ​യ‍ർ ഓ​ഫ് ദി ​മാ​ച്ച്. ഗ്രൂ​പ് എ-​യി​ൽ മൂ​ന്ന് ജ​യ​വും നാ​ല് തോ​ൽ​വി​യു​മാ​യി 12 പോ​യ​ന്റോ​ടെ നാ​ലാം സ്ഥാ​ന​ത്താ​യി കേ​ര​ളം. ഗ്രൂ​പ്പി​ൽ​നി​ന്ന് മും​ബൈ​യും ആ​ന്ധ്ര​യും സൂ​പ്പ​ർ ലീ​ഗി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

ദേ​ശീ​യ ടീ​മി​നൊ​പ്പം ചേ​ർ​ന്ന സ​ഞ്ജു സാം​സ​ണി​ന്റെ അ​ഭാ​വ​ത്തി​ൽ അ​ഹ്മ​ദ് ഇ​മ്രാ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ളം ഇ​റ​ങ്ങി​യ​ത്. ടോ​സ് നേ​ടി​യ അ​സം ഫീ​ൽ​ഡി​ങ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​മ്രാ​നും രോ​ഹ​ൻ കു​ന്നു​മ്മ​ലും ചേ​ർ​ന്നാ​ണ് വേ​ണ്ടി ഇ​ന്നി​ങ്സ് തു​റ​ന്ന​ത്. സ്കോ​ർ 18ൽ ​നി​ൽ​ക്കെ അ​ഞ്ച് റ​ൺ​സെ​ടു​ത്ത ഇ​മ്രാ​ൻ മ​ട​ങ്ങി.

രോ​ഹ​നും കൃ​ഷ്ണ​പ്ര​സാ​ദും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 21 റ​ൺ​സ് ചേ​ർ​ത്തു. എ​ന്നാ​ൽ, 14 റ​ൺ​സെ​ടു​ത്ത കൃ​ഷ്ണ​പ്ര​സാ​ദ് അ​വി​ന​വി​ന്റെ പ​ന്തി​ൽ പു​റ​ത്താ​യ​തോ​ടെ ബാ​റ്റി​ങ് ത​ക​ർ​ച്ച തു​ട​ങ്ങി. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ 11ഉം ​സ​ൽ​മാ​ൻ നി​സാ​ർ ഏ​ഴും അ​ബ്ദു​ൾ ബാ​സി​ത് അ​ഞ്ചും റ​ൺ​സി​ൽ വീ​ണു. അ​ഖി​ൽ സ്ക​റി​യ മൂ​ന്നും ഷ​റ​ഫു​ദ്ദീ​ൻ 15ഉം ​റ​ൺ​സ് നേ​ടി. 23 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് ടോ​പ് സ്കോ​റ​ർ. അ​സ​മി​നു​വേ​ണ്ടി സാ​ദ​ക് ഹു​സൈ​ൻ നാ​ലും അ​ബ്ദു​ൽ അ​ജീ​ജ് ഖു​റൈ​ഷി, അ​വി​ന​വ് ചൌ​ധ​രി, മു​ഖ്താ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Continue Reading

kerala

UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്

Published

on

മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.

Continue Reading

kerala

ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

Published

on

തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.

Continue Reading

Trending