സതാംപ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന്റെ അഞ്ചാം ദിവസം ന്യൂസീലന്‍ഡിനെതിരെ നാലു വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി സ്വന്തമാക്കിയത്. റോസ് ടെയ്‌ലര്‍, ബി.ജെ. വാട്‌ലിങ്, കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം, കൈല്‍ ജാമീസന്‍ എന്നിവരെയാണ് ഷമി പുറത്താക്കിയത്.

വിക്കറ്റുകള്‍ വീഴ്ത്തി ഗ്രൗണ്ടില്‍ ആവേശം തീര്‍ത്ത ഷമി ചൊവ്വാഴ്ച വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാര്യംകൊണ്ടുകൂടിയാണ്. മത്സരത്തിനിടെ അരയില്‍ ടവല്‍ കെട്ടി ഗ്രൗണ്ടില്‍നില്‍ക്കുന്ന ഷമിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

https://twitter.com/StarSportsIndia/status/1407355377885253633

തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം സതാംപ്ടനില്‍ ഇപ്പോള്‍ തണുപ്പാണ്. ഇതിനിടെയാണ് ഷമിക്ക് ടവല്‍ കിട്ടുന്നത്. താരം അത് അരയില്‍ കെട്ടി. ഗ്രൗണ്ടിലിറങ്ങി ഒന്നും സംഭവിക്കാത്തതുപോലെ നില്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.