Connect with us

india

വിജയ് മല്യയുടെ അടക്കം മൂന്ന് വ്യവസായികളുടെ 18,170 കോടി ആസ്തി കണ്ടുകെട്ടി; ബാങ്കുകള്‍ക്ക് കൈമാറി

പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കുന്നതിന് പകരം രാജ്യത്ത് നിന്ന് വിദേശത്തേയ്ക്ക് മുങ്ങിയ വിവാദ വ്യവസായികളാണ് ഇവര്‍

Published

on

ഡല്‍ഹി: വായ്പാത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ ആസ്തി കണ്ടുകെട്ടി. വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കുന്നതിന് പകരം രാജ്യത്ത് നിന്ന് വിദേശത്തേയ്ക്ക് മുങ്ങിയ വിവാദ വ്യവസായികളാണ് ഇവര്‍. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടേതായി 18,170 കോടി രൂപ മൂല്യം വരുന്ന ആസ്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

ഇവരുടെ ആസ്തിയുടെ ഒരു ഭാഗം പൊതുമേഖല ബാങ്കുകള്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. വായ്പാത്തട്ടിപ്പ് നടത്തിയത് മൂലം ബാങ്കുകള്‍ക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരത്തില്‍ 9371 കോടി രൂപ മൂല്യം വരുന്ന ആസ്തി ബാങ്കുകള്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദിക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന് അനക്കമില്ല; കോൺഗ്രസ് നിയമനടപടിക്ക്

തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടന സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ അത് പുനഃസ്ഥാപിക്കാനുള്ള ബാധ്യത അവർക്കുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

Published

on

നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് പാർട്ടി നിയമവഴി സ്വീകരിക്കാനൊരുങ്ങുകയാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്. തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടന സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ അത് പുനഃസ്ഥാപിക്കാനുള്ള ബാധ്യത അവർക്കുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണം ചെയ്യാനാണ് കോൺഗ്രസ് പ്രകടനപത്രികയിലുള്ളതെന്ന മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. ഇപ്പോൾ കുറഞ്ഞ പ്രതീക്ഷ മാത്രമേയുള്ളൂ -അവർ പറഞ്ഞു.

അതേസമയം, പ്രകടനപത്രിക സംബന്ധിച്ച മോദിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തി. മോദിയുടെ ഭരണകാലയളവിൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനത്തിലധികവും ജനസംഖ്യയുടെ ഒരു ശതമാനം പേർക്കാണ് ലഭിച്ചത്.

രാജ്യത്തെ 21 കോടീശ്വരന്മാരുടെ സ്വത്തിന്റെ കണക്കെടുത്താൽ 70 കോടി ഇന്ത്യക്കാരുടേതിന് തുല്യമാണ്. എല്ലാവരെയും ഉൾക്കൊണ്ടുള്ള സാമ്പത്തിക വളർച്ച കൈവരിക്കാൻ ഇൻഡ്യ സഖ്യ സർക്കാറിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിനുശേഷമുള്ള നിരാശ മറികടക്കാനാണ് യഥാർഥ പ്രശ്നങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവെച്ച് കള്ളങ്ങളും വിദ്വേഷപ്രചാരണവുമായി മോദി രംഗത്തെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

india

‘മികച്ച സ്ഥാനാർഥി’; ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം.

Published

on

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പരാമർശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമർശിക്കുന്നത്.

‘കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ പോലും സമ്മതിച്ചു’ എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്.

തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബിജെപിക്ക് മികച്ച സ്ഥാനാർഥികളാണെന്നും ഇവിടങ്ങളിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമായിരുന്നു ഇ.പി ജയരാജൻ പറഞ്ഞത്. എന്നാൽ, ജയരാജനെ തള്ളി രം​ഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വ്യക്തമാക്കിയിരുന്നു.

ജയരാജൻ ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം. ഇ.പിയുടെ പ്രസ്താവന സിപിഎം- ബിജെപി ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണം.

ഇ.പി ജയരാജന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന നിലപാടിൽ നൂറ് ശതമാനം ഉറച്ചുനിൽക്കുന്നതായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ബിജെപിയുടെ നാല് സ്ഥാനാർഥികൾ മികച്ചതാണെന്ന ജയരാജന്റെ പ്രസ്താവന ബിജെപിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

പ്രസ്താവന വിവാദമായതോടെ, മലക്കംമറിഞ്ഞ് ഇ.പി ജയരാജൻ രം​ഗത്തെത്തി. ഇടതുപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന അർഥത്തിൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നായിരുന്നു ജയരാജന്റെ വാദം.

Continue Reading

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

Trending