Connect with us

kerala

സ്വതന്ത്ര കർഷകസംഘം സത്യാഗ്രഹം നാളെ പാലക്കാട്ട് ഇ ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും

കുറുക്കോളി മൊയ്തീൻ എംഎൽഎ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകും

Published

on

പാലക്കാട് : കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നെല്ല് സംഭരണത്തിലെ അട്ടിമറിക്കെതിരെയും വന്യമൃഗശല്യവും വളം വിലക്കയറ്റവും മറ്റും കൊണ്ട് പൊറുതിമുട്ടുന്ന കർഷകന്റെ നടുവൊടിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയും സ്വതന്ത്ര കർഷകസംഘം നവംബർ 15ന് നടത്തുന്ന ഏകദിന സത്യാഗ്രഹസമരം മുസ് ലിം ലീഗ് ഒർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ ഉദ്ഘാനം ചെയ്യും.
ഏഴു മാസത്തിലധികമായി നെല്ലിൻറെ സംഭരണ വില നൽകാതെയും സംഭരണം വിവിധ ഏജൻസികളെ മാറിമാറി ഏൽപ്പിച്ച് സംഭരണവില വൈകിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ നടക്കുന്ന സത്യാഗ്രഹം വിജയപ്രദമാക്കണമെന്ന് സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീനും ജന.സെക്രട്ടറി കളത്തിൽ അബ്ദുല്ലയും ആവശ്യപ്പെട്ടു.

പാലക്കാട് സിവിൽ സ്റ്റേഷന് മുമ്പിൽ 15 ന് രാവിലെ പത്തിന് സമരം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 വരെ സമരം തുടരും. കുറുക്കോളി മൊയ്തീൻ എംഎൽഎ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകും. കർഷകസംഘം സംസ്ഥാന, ജില്ലാ ,മണ്ഡലം ,തദ്ദേശ ഭാരവാഹികളും സത്യാഗ്രഹസമരത്തിൽ പങ്കെടുക്കും. എംപിമാർ ,എംഎൽഎമാർ, മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ ,മണ്ഡലംനേതാക്കൾ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

കളത്തിൽ അബ്ദുള്ള സമ്മേളനത്തിൽ ആമുഖപ്രഭാഷണം നടത്തും. വി.കെ.ശ്രീകണ്ഠൻ എം പി , എൻ.ഷംസുദ്ദീൻ എംഎൽഎ ,ഷാഫി പറമ്പിൽ എംഎൽഎ ,വിഎസ് വിജയരാഘവൻ ,എ.തങ്കപ്പൻ, പി ബാലഗോപാൽ, മുതലാം തോട് മണി, കെ.എ ചന്ദ്രൻ ,വി .സി .കബീർ ,. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എ.എം. എ കരീം , ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം ,ജനറൽസെക്രട്ടറി ടി എ സിദ്ധിഖ് ,പി.ഇ.എ സലാം മാസ്റ്റർ, എം എം ഹമീദ്, പി.എതങ്ങൾ, എം.എസ് അലവി ,എസ്. കുമാരൻ , മുസ്തഫ തങ്ങൾ ,റിയാസ് നാലകത്ത്, എം.എസ് അലവി , ഷംല ഷൗക്കത്ത് , ജമീല ടീച്ചർ , റഫീഖ പറക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും. മുഴുവൻ കർഷക സുഹൃത്തുക്കളും പരിപാടിക്ക് എത്തിച്ചേരണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം

കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

Published

on

കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.

കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്‌റ്റോപ്പിലാണ് അപകടം ഉണ്ടായത്.

കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.

Continue Reading

kerala

ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍

ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

Published

on

ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്‍ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം

Continue Reading

Trending