ന്യൂഡല്‍ഹി: സഊദി അറേബ്യന്‍ സൈന്യവുമായി ചേര്‍ന്ന് സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ സൈന്യം. പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.

ചരിത്രത്തില്‍ ആദ്യമാണ് സഊദി അറേബ്യന്‍ സൈന്യവുമായി ചേര്‍ന്ന് ഇന്ത്യ അഭ്യാസ പ്രകടനം നടത്തുന്നത്. സഊദിയിലാണ് അഭ്യാസ പ്രകടനം സംഘടിപ്പിക്കുക.

അടുത്ത സാമ്പത്തിക വര്‍ഷം അവസാനം അഭ്യാസ പ്രകടനം നടത്താന്‍ ആണ് ഇരു സൈന്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യന്‍ സൈന്യം സഊദിയിലേക്ക് തിരിക്കും. പ്രതിരോധ മേഖലയില്‍ ഇന്ത്യയും സഊദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഭ്യാസ പ്രകടനം.