ബലസോര്‍: ഇന്ത്യയില്‍ നിര്‍മിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയം. ഒഡീഷ തീരത്ത് നിന്നായിരുന്ന ഇന്ത്യ-റഷ്യ സംയുക്ത സംരഭമായ ബ്രഹ്മോസിന്റെ വിക്ഷേപണം. രാവിലെ 10.40ന് ചാന്ദിപൂരില്‍ നടന്ന വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി.

മിസൈലിന്റെ കാലാവധി വര്‍ധിപ്പിക്കാനുള്ള പുതിയ സാങ്കേതികതയാണ് മിസൈലില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. ഇതാദ്യമായാണ് ഇത്തരമൊരു സാങ്കേതികത ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തത്. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം. ഇതുവഴി ബ്രഹ്മോസ് മിസൈലിന് വേണ്ടിയുള്ള സൈന്യത്തിന്റെ ചെലവിലും ഏറെ കുറവ് വരുത്താനാകും.