ഇന്ത്യന്‍ വനിത ക്രിക്കറ്റ് ഏകദിന -ടെസ്റ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് എല്ലാ പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്. 1999-ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മിതാലി ഇന്ത്യക്കായി 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.