ടോമിന്‍ തച്ചങ്കെരിക്കെതിരിലും ഡിജിപി തോമസ് ജേക്കബിനെതിരിലും രൂക്ഷ വിമര്‍ശനങ്ങളുമായി സര്‍വ്വീസില്‍ നിന്നും വിരമിച്ച മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍.

ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ കള്ളനായാണ് സെന്‍കുമാര്‍ വിശേഷിപ്പിച്ചത്. പോലീസ് ആസ്ഥാനത്തു നിന്ന് തച്ചങ്കിരി ഫയലുകള്‍ കടത്തിയതായും സെന്‍കുമാര്‍ ആരോപിച്ചു. വേണമെങ്കില്‍ തെളിവ് നല്‍കാനും തയ്യാറാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.
ചീഫ സെക്രട്ടറി നളിനി നെറ്റോ തന്നോട് വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറിയത്. തന്നെ ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കാന്‍ അവര്‍ ഫയലുകളില്‍ കൃത്രിമം നടത്തിയതായും സെന്‍കുമാര്‍ ആരോപിച്ചു.

കര്‍ണ്ണാടകയില്‍ മരം വെട്ടിയിട്ട് കേരളത്തില്‍ പരിസ്ഥിതി സ്‌നേഹം പറയുന്നയാളാണ് ജേക്കബ് തോമസെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. ദിലീപിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത എഡിജിബി സന്ധ്യയുടെ നടപടിയും തെറ്റാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തലുകള്‍.