കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്‍കുമാര്‍. കത്തിലെ കയ്യക്ഷരവും ജിഷ്ണുവിന്റേതല്ല. കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട് എന്നും സെന്‍കുമാര്‍ പറഞ്ഞു.

പൊലീസ് കണ്ടെടുത്ത കത്ത് ജിഷ്ണുവിന്റെതല്ലെന്ന് നേരത്തെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള മാനേജ്‌മെന്റിന്റെ ശ്രമമാണിതെന്നും പൊലീസ് സീല്‍ ചെയത റൂമിനടുത്ത് നിന്ന കത്ത് കണ്ടെടുത്തതില്‍ ദുരൂഹതയുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ െ്രെകംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍ നിന്നാണ് ജിഷ്ണുവിന്റെ കത്ത് കണ്ടെത്തിയത്. തന്റെ ജീവിതങ്ങളും, സ്വപ്‌നങ്ങളും തകര്‍ന്നുവെന്ന് കത്തില്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.