Culture
ബിജെപി നേതാവിനെ നടുറോട്ടില് പിടിച്ച് നിര്ത്തി പിഴ ചുമത്തിയ ഇന്സ്പെക്ടര് ശ്രേഷ്ഠാ താക്കൂറിനെ സ്ഥലംമാറ്റി

ലക്നൗ: ഗതാഗത നിയമം തെറ്റിച്ച് വാഹനം ഓടിച്ച ബിജെപി നേതാവിന് പിഴ ചുമത്തിയ സര്ക്കിള് ഇന്സ്പെക്ടര് ശ്രേഷ്ഠാ താക്കൂറിനെ സ്ഥലംമാറ്റി. ഉത്തര്പ്രദേശിലെ ഭരണകക്ഷി പാര്ടിയായ ബിജെപിയുടെ ജില്ലാ നേതാവ് പ്രമോദ് ലോധിയെയാണ് വേണ്ടത്ര രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില് പൊലീസ് പിടികൂടിയത്. അതിന്റെ പ്രതികാരമാണ് ഈ സ്ഥലംമാറ്റമെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞയാഴ്ച്ച ഉത്തര്പ്രദേശില് നിയമം ലംഘിച്ച് വാഹനമോടിച്ച ബിജെപി നേതാക്കള്ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ശ്രേഷ്ഠാ താക്കൂറിനെ അഭിനന്ദിച്ച് കൊണ്ട് പലരും രംഗത്തെത്തിയിരുന്നു. സോഷ്യല് മീഡിയയില് നിരവധി പേരാണ് സംഭവം ഷെയറ് ചെയ്തത്. ധീരവനിത എന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു ഠാക്കൂറിനെ സോഷ്യല് മീഡിയ ആഘോഷിച്ചത്.
എന്നാല് ഭരണകക്ഷിയുടെ ഒരു നേതാവിനെ പാഠം പഠിപ്പിച്ചതിന് ശ്രേഷ്ഠയെ ദിവസങ്ങള്ക്കുള്ളില് സ്ഥലംമാറ്റിയാണ് ബിജെപി സര്ക്കാര് ‘പ്രതികാരം’ വീട്ടിയത്. ബുലാന്ദ്ശഹറില് നിന്നു ബഹ്റാക്കിലേക്കാണ് ശ്രേഷ്ഠയെ സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം ശ്രേഷ്ഠയുടെ മുന്നില് പതറിപ്പോയ ബിജെപി നേതാവും അദ്ദേഹത്തിനൊപ്പമുള്ള 11 എംഎല്എമാരും ഒരു എംപിയും കൂടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ശ്രേഷ്ഠക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ കൂടിക്കാഴ്ചക്ക് ദിവസങ്ങള്ക്കുള്ളിലാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. ഗതാഗത നിയമം തെറ്റിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയപ്പോള് പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു ബിജെപി നേതാവും സംഘവും റോഡില് സംഘര്ഷം സൃഷ്ടിച്ചത്. ഇതോടെ ‘നിങ്ങള് ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തൂപോകൂ. എന്നിട്ട് വാഹനങ്ങള് പരിശോധിക്കാന് പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരൂ. അല്ലാതെ ഞങ്ങള്ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാന് കഴിയില്ല. അര്ധരാത്രിയില് പോലും കുടുംബം വിട്ട് ഞങ്ങള് വരുന്നത് തമാശയ്ക്കല്ല. ജോലി ചെയ്യാനാണ്. നിങ്ങള് തന്നെയാണ് നിങ്ങളുടെ പാര്ട്ടിയുടെ പേര് മോശമാക്കുന്നത്. അധികം വൈകാതെ തന്നെ നിങ്ങളെ ബി.ജെ.പിയുടെ ഗുണ്ടകള് എന്ന് ആളുകള് വിളിച്ചോളും. നടുറോഡില് പ്രശ്നമുണ്ടാക്കിയാല് കൂടുതല് വകുപ്പ് ചേര്ത്ത് അകത്തിടും…’ ഒട്ടും കൂസാതെ ശ്രേഷ്ഠ പറഞ്ഞു. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കാര്യകാരണമുള്ള മറുപടി കേട്ട് അന്തം വിട്ടു നില്ക്കാനേ പ്രവര്ത്തകര്ക്ക് കഴിഞ്ഞുള്ളൂ. ബിജെപിയുടെ ജില്ലാ തല നേതാവായ പ്രമോദ് ലോധിയെയാണ് വേണ്ടത്ര രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില് പൊലീസ് പിടികൂടിയത്. തുടര്ന്ന് ഇയാള് പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ഇതിന് പിന്നാലെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കോടതിയില് ഹാജരാക്കിയപ്പോഴും വലിയപ്രതിഷേധമായിരുന്നു ബിജെപി പ്രവര്ത്തകര് ഉയര്ത്തിയത്.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

Film
കൂലിയുടെ ‘എ സര്ട്ടിഫിക്കറ്റ്’ പിന്വലിക്കണമെന്ന ഹര്ജി തള്ളി മദ്രാസ് ഹൈക്കോടതി
നിര്മാതാക്കളുടെ പരാതിയില് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്വി നിരീക്ഷിച്ചു.

രജനികാന്ത് ചിത്രം കൂലിയുടെ എ സര്ട്ടിഫിക്കറ്റ് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്ത്തകര് നല്കിയ ഹര്ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്മാതാക്കളുടെ പരാതിയില് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്വി നിരീക്ഷിച്ചു.
നേരത്തെ സെന്ട്രല് ബോര്ഡ് ഓഫ് ഫിലിം സെര്ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്ട്ടിഫിക്കറ്റാണ് നല്കിയിരുന്നത്. ചിത്രത്തിലെ വയലന്സ് ചൂണ്ടിക്കാട്ടിയാണ് എ സര്ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.
പിന്നാലെ സണ് പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്സ് കൂലിയിലില്ലെന്നും എ സര്ട്ടിഫിക്കറ്റ് നല്കിയത് ശരിയല്ലെന്നും നിര്മാതാക്കള് അവകാശപ്പെട്ടു. എ സര്ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്മാതാക്കള് പരാതിയില് ചൂണ്ടിക്കാട്ടി.
അതേസമയം കമ്മിറ്റി നല്കിയ എ സര്ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്ഡിന്റെ വാദം. കൂലിയ്ക്ക് എ സര്ട്ടിഫിക്കറ്റ് നല്കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്സര് ബോര്ഡ് മറുപടി നല്കി.
സിനിമയിലെ വയലന്സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്സര് ബോര്ഡ് വാദിച്ചത്.
Film
പരിപാടിക്കിടെ കുഴഞ്ഞുവീണ അവതാരകന് രാജേഷ് കേശവ് ഗുരുതരാവസ്ഥയില്
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്.

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ് രാജേഷ്.അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര് പറയുന്നത്. കുഴഞ്ഞുവീണയുടന് ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി.
മൂന്നുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില് നടന്ന സിനിമ പ്രമോഷന് ചടങ്ങിനിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. തളര്ന്ന വീണ രാജേഷിനെ ഉടന് തന്നെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
കാര്ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്ന്ന് ആന്ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില് പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്ട്ട്. താരങ്ങളും സഹപ്രവര്ത്തകരും ഉള്പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്ഥനകള് പങ്കിടുന്നത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില് കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില് തുടരുന്നു; രണ്ട് കഡാവര് നായകളെ എത്തിച്ചു
-
kerala2 days ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
താമരശ്ശേരി ചുരത്തില് മണ്ണിടിച്ചില്; കാല്നടയാത്രക്കാര്ക്കടക്കം യാത്ര വിലക്ക്
-
kerala3 days ago
നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും സര്ക്കാര് ഓഫീസുകള്ക്കും ബാധകം
-
kerala3 days ago
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള അക്രമം; ജനാധിപത്യ വിരുദ്ധമെന്ന് കെപിസിസി
-
Film3 days ago
ഓണം മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’ കൊണ്ടുപോകുമോ?; ഹൃദയപൂര്വം ട്രെയിലര് പുറത്ത്
-
kerala3 days ago
വിപണിയില് വന്തോതില് മായം കലര്ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്