ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പക്ഷികള്‍ക്ക് തീറ്റ കൊടുത്തതിനു പിന്നാലെയാണ് രാജ്യത്ത് പക്ഷിപ്പനി വന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ഐ.പി.സിങ്. പ്രധാനമന്ത്രി മയിലിന് തീറ്റകൊടുക്കുന്ന ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് ഐ.പി.സിങ്ങിന്റെ ട്വീറ്റ്.

‘ഈ മനുഷ്യനെ എന്താണ് ചെയ്യേണ്ടത്? പാവം പക്ഷികള്‍ക്ക് തീറ്റ കൊടുത്തു. പിന്നാലെ പക്ഷിപ്പനിയെത്തി’ ഐ.പി.സിങ് ട്വീറ്റ് ചെയ്തു. പക്ഷിപ്പനി പ്രശ്‌നം വളരെ ഗുരുതരമായി തുടരുമ്പോള്‍ ബിജെപി സര്‍ക്കാര്‍ ഇതിനെ നിസ്സാരമായി കാണുകയാണെന്നും അദ്ദേഹം ആരോപിച്ചു.