അഹമ്മദാബാദ്: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 155 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 27 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ 38 പന്തില്‍ 43 റണ്‍സെടുത്തു.

നേരത്തെ ഒരു ഘട്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് 82 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് റസസലിന്റെ ബാറ്റിങ് കൊല്‍ക്കത്തയുടെ സ്‌കോറിങ് വേഗത കൂട്ടി. അവസാന അഞ്ച് ഓവറില്‍ 59 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

ടോസ് നേടിയ ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആറു മത്സരങ്ങളില്‍ എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. നാല് പോയിന്റുള്ള കൊല്‍ക്കത്ത അഞ്ചാമതാണ്.