കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ദി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എല്‍ ഫൈനലിനുള്ള ടിക്കറ്റുകള്‍ വ്യാജ വെബ്‌സൈറ്റു വഴി വില്‍പന നടത്തിയ

രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റ് വ്യാജസൈറ്റിലൂടെ വിറ്റവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. കൊച്ചി പാലാരിവട്ടം പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. 300 രൂപയുടെ ഗ്യാലറി ടിക്കറ്റ് 3000 രൂപക്ക് വരെ ഇവര്‍ വിറ്റതായാണ് വിവരം.

isltickets.com എന്ന വ്യാജ സൈറ്റ് വഴിയാണ് ടിക്കറ്റിന്റെ വില്‍പന നടന്നിരുന്നത്.isl-on