ഐ.എസ്. ആര്‍.ഒ ചാരക്കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടായേക്കും. നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണം. ഈ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സി.ബി.ഐ സുപ്രിം കോടതിയില്‍ അറിയിച്ചു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ അന്വേഷണം വേണമെന്ന നമ്പേി നാരായണന്റെ ഹര്‍ജിയില് സി.ബി.ഐ നിലപാട് അറിയിച്ചത്.

കേസില്‍ തനിക്ക് നഷ്ടപരിഹാരമല്ല വേണ്ടതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്നു നമ്പി നാരായണന്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നമ്പി നാരായണന്റെ ഹര്‍ജി പരിഗണിച്ചത്.