india

ജമ്മു കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

By webdesk15

August 06, 2023

ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ബരിയാമ മേഖലയിൽ ഞായറാഴ്ച രാവിലെയുണ്ടായ വെടിവെപ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.പ്രദേശം ഇന്ത്യൻ സൈന്യം വളഞ്ഞു.ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചതായി ജമ്മു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുകേഷ് സിംഗ് പറഞ്ഞു.ശനിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ രജൗരിയിലെ ഖവാസ് മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.