Connect with us

kerala

‘ലാല്‍ സലാം എന്ന് പേരിടുന്നത് ആ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേര്‍ക്കാന്‍ പറ്റുമെന്ന അതിബുദ്ധി’; മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിന് പേരിട്ടതിനെതിരെ ജയന്‍ ചേര്‍ത്തല

Published

on

തിരുവനന്തപുരം: ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ദാ​ദ സാ​ഹേ​ബ്‌ ഫാ​ൽ​ക്കെ പു​ര​സ്‌​കാ​രം നേ​ടി​യ മ​ല​യാ​ള​ത്തി​ന്റെ പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ലി​നെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിക്ക് ‘ലാൽ സലാം’ എന്ന് പേരിട്ടതിൽ വിമർശനവുമായി നടൻ ജയൻ ചേർത്തല. പരിപാടിക്ക് ലാൽ സലാം എന്ന് പേരിടുന്നത് ആ പാർട്ടിയുടെ തത്വങ്ങളുമായി ചേർക്കാൻ പറ്റുമെന്ന അതിബുദ്ധി കൊണ്ടാണെന്ന് ജയൻ ചേർത്തല പറഞ്ഞു.

പരിപാടി പ്ലാൻ ചെയ്യുമ്പോൾ ലാൽ സലാം എന്ന് പേരിട്ട് കഴിഞ്ഞാൽ അതിന് ആ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേർത്തുകൊണ്ടുപോകാൻ കഴിയുമെന്ന അതിബുദ്ധിയാണ്. മുൻ കാലങ്ങളിലൊന്നും കലയെയും കലാകാരന്മാരെയും ചേർത്തുനിർത്തുമ്പോൾ രാഷ്ട്രീപ്രസ്ഥാനങ്ങൾക്ക് ഇത്ര കണ്ട് കൂർമബുദ്ധിയോടെ ചിന്തിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ഇതിനൊരു മാറ്റം വന്നത് അടുത്ത കാലത്താണ്. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുന്ന കാലം തൊട്ടാണ് ഇന്ത്യയുടെ സാംസ്കാരിക കാഴ്ചപ്പാടുകൾക്ക് മാറ്റം സംഭവിച്ചത്. എനിക്കതിനോട് ചേർച്ചയില്ല.

ദേശീയ അവാർഡിൽ ഒരാളെ മികച്ച നടനായി തീരുമാനിക്കുമ്പോൾ അദ്ദേഹം ഒരു മുസ്ലിമായതിന്‍റെ പേരുപറഞ്ഞ് അവാർഡ് ദാന ചടങ്ങിൽനിന്ന് മാറി നിൽക്കുകയാണ്. അവർ ചിന്തിക്കുന്നത് കലാകാരന്മാരെ അംഗീകരിക്കാനോ സാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്താനോ അല്ല, മറിച്ച് അവരുടെ രാഷ്ട്രീയം നടപ്പിലാക്കാൻ വേണ്ടിയാണ്.

ഇന്നലെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തിൽ ‘മ​ല​യാ​ളം വാ​നോ​ളം, ലാ​ൽ​സ​ലാം’ എ​ന്ന പേ​രി​​ലാ​യി​രു​ന്നു ആദരിക്കൽ ചടങ്ങ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മോ​ഹ​ൻ​ലാ​ലി​നെ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ളി​ലെ ച​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ്സ് വി​ല്ലേ​ജ് ത​യാ​റാ​ക്കി​യ ശി​ൽ​പം സ​മ്മാ​നി​ക്കു​ക​യും ചെ​യ്‌​തിരുന്നു. ക​വി പ്ര​ഭാ​വ​ർ​മ എ​ഴു​തി​യ കാ​വ്യ​പ​ത്ര​വും ചി​ത്ര​കാ​ര​ൻ എ. ​രാ​മ​ച​ന്ദ്ര​ന്റെ പെ​യി​ന്റി​ങ്ങും മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ​ലാ​ലി​ന് സ​മ്മാ​നി​ച്ചു.

മോ​ഹ​ന്‍ലാ​ലി​നു​ള്ള അം​ഗീ​കാ​രം മ​ല​യാ​ള സി​നി​മ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്‌​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ശ​താ​ബ്ദി​യോ​ട​ടു​ത്ത മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​നൂ​റ്റാ​ണ്ടാ​യി നി​റ​ഞ്ഞു​നി​ല്‍ക്കു​ന്ന ന​ട​നാ​ണ് മോ​ഹ​ന്‍ലാ​ല്‍. ന​ട​പ്പി​ലും ഇ​രി​പ്പി​ലും നോ​ട്ട​ത്തി​ലും ശ​രീ​ര​ഭാ​ഷ​യി​ലും ഇ​ത്ര​ത്തോ​ളം മ​ല​യാ​ളി​യെ സ്വാ​ധീ​നി​ച്ച വേ​റെ താ​ര​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ട; കേരള സര്‍വകലാശാലയില്‍ ജാതി വിവേചനമെന്ന് ഗവേഷക വിദ്യാര്‍ഥിയുടെ പരാതി

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.

Published

on

കേരള സര്‍വകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് ഗവേഷക വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കി. ഡീന്‍ ഡോ.സി.എന്‍ വിജയകുമാരിക്കെതിരെയാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.

നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും പരാതി നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യതയുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; 400 രൂപയുടെ ഇടിവ്

കഴിഞ്ഞ ദിവസം സ്വര്‍ണവില രണ്ട് തവണ ഉയര്‍ന്നിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവാണുണ്ടായത്. 89,480 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വര്‍ണവില രണ്ട് തവണ ഉയര്‍ന്നിരുന്നു. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുകയാണ്.

സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഔണ്‍സിന് 3,989.91 ഡോളറായാണ് വില വര്‍ധിച്ചത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ കാര്യമായ മാറ്റമില്ല. ഡോളര്‍ ഇന്‍ഡക്‌സില്‍ 0.5 ശതമാനത്തിന്റെ ഇടിവുണ്ടായി. നാല് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയതിന് ശേഷമാണ് ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവുണ്ടായത്. ഇതുമൂലം വിദേശവിപണികളില്‍ സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായി.

സ്വര്‍ണവില വ്യാഴാഴ്ച രണ്ടാമതും കൂടിയിരുന്നു. ഗ്രാമിന് 60 രൂപയാണ് ഉച്ചക്ക് വര്‍ധിച്ചത്. പവന് 480 രൂപയും കൂടി. ഇതോടെ പവന് 89880 രൂപയും ഗ്രാമിന് 11235 രൂപയുമായി.

വ്യാഴാഴ്ച രാവിലേയും ഗ്രാമിന് 40 രൂപ വര്‍ധിച്ചിരുന്നു. 11,175 രൂപയായിരുന്നു ഗ്രാം വില. പവന് 320 രൂപയും കൂടി 89,400 രൂപയുമായിരുന്നു.

Continue Reading

Health

‘വേണുവിന്റെ മരണത്തില്‍ വീഴ്ചയില്ല’; ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്

മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

Published

on

തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തില്‍ വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്. ശാസ്ത്രീയമായ എല്ലാ ചികിത്സയും വേണുവിന് നല്‍കിയെന്നും ആരോഗ്യവകുപ്പ് പറയുന്നു. മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

ഇഞ്ചക്ഷന്‍ ചെയ്തതിന് പിന്നാലെ ആന്‍ജിയോഗ്രാമോ, ആന്‍ജിയോപ്ലാസ്റ്റിയോ ചെയ്യാന്‍ കഴിയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്ക് കൈമാറെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇടപ്പള്ളി കോട്ട സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു വേണു. ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആന്‍ജിയോഗ്രാം ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോക്ടറുടെ കുറിപ്പടിയിലുള്ള മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്ന് നഴ്‌സ് മറുപടി നല്‍കിയതായി വേണുവിന്റെ ഭാര്യ പറയുന്നു. സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

എന്നാല്‍ വേണുവിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നിഷേധിച്ചു. എല്ലാ ചികിത്സയും രോഗിക്ക് കൃത്യമായി നല്‍കിയെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറയുന്നു. ഒന്നാം തീയതി എത്തിയ രോഗിയ്ക്ക് കൃത്യമായ പരിശോധനയും ചികിത്സയും നല്‍കിയെന്നും മൂന്നാം തീയതി കാര്‍ഡിയോളജി വിഭാഗം രോഗിയെ പരിശോധിച്ചെന്നും ആവശ്യമായ ഇഞ്ചക്ഷന്‍ നല്‍കിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.

Continue Reading

Trending