gulf
ജിദ്ദ കെ.എം.സി.സി സുരക്ഷാ പദ്ധതിയില്‍ സ്കോളര്‍ഷിപ്, കാരുണ്യം പദ്ധതികള്‍ കൂടി
ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതിക്കു കീഴില്‍ സ്കോളര്‍ഷിപ്, കാരുണ്യ കൈനീട്ടം എന്നീ രണ്ടു പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയതായി മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതിക്കു കീഴില്‍ സ്കോളര്‍ഷിപ്, കാരുണ്യ കൈനീട്ടം എന്നീ രണ്ടു പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയതായി മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി 14-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഗുണഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണിത്.
2023 വര്‍ഷത്തെ അംഗത്വ കാമ്പയിന് നവംബര്‍ 15 നു ആരംഭിക്കും. ഡിസംബര്‍ 31 വരെ തുടരും. അംഗങ്ങളാകുന്നവരുടെ മക്കള്‍ക്ക് ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ക്കും ചരിത്രം, നിയമം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണ പഠനത്തിനും (പി.എച്ച്ഡി, എം.ഫില്‍) ആണ് സ്കോളര്‍ഷിപ് നല്‍കുക. വിദ്യാഭ്യാസ ശാക്തീകരണത്തോടൊപ്പം ഗവേഷണ പഠന രംഗത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ഗവേഷണ പഠനം നടത്തുന്നത് ഇന്ത്യയിലോ ഇന്ത്യക്ക് പുറത്ത് ലോകത്തെ ഏത് യൂനിവേഴ്സിറ്റിയിലായിരുന്നാലും സ്കോളര്‍ഷിപ്പിന് പരിഗണിക്കും. പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം നടത്തുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ക്രിയ ഐ.എ.എസ് അക്കാദമിയിലെ വിദ്യാര്‍ഥികളെ സ്പോണ്സര് ചെയ്തും ജിദ്ദ കെ.എം.സി.സി സഹകരിക്കുന്നുണ്ട്.
ദീര്‍ഘകാലം പ്രവാസിയായിരുന്ന ശേഷം നാട്ടിലെത്തി നിത്യജീവിതത്തിനും രോഗ ചികിത്സക്ക് പോലും പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതാണ് കാരുണ്യ കൈനീട്ടം പദ്ധതി. ഇത്തരക്കാര്‍ക്ക് നിശ്ചിത സംഖ്യ പദ്ധതിയുടെ ഭാഗമായി നല്‍കും. പദ്ധതി കാലയളവില്‍ മരണപ്പെടുന്ന ഗുണഭോക്താവിന്റെ കുടുംബത്തിന് 5 ലക്ഷം വരെ മരണാനന്തര വിഹിതവും രോഗം വരുന്നവര്‍ക്ക് ചികിത്സാ സഹായവും എക്സിറ്റില്‍ പോകുന്നവര്‍ക്ക് ടിക്കറ്റും നിലവില്‍ നല്കി വരുന്നുണ്ട്.പദ്ധതിയില്‍ അംഗമായി പ്രവാസം നിര്‍ത്തി 60 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് വര്‍ഷമായി എല്ലാ മാസവും പ്രവാസി പെന്‍ഷനും നല്കി വരുന്നു. കോവിഡ് കാലത്ത് നാട്ടില്‍ പോയി കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികളുടെ വീടുകളിലേക്ക് സ്നേഹ സമ്മാനം എന്ന പേരില്‍ ഭക്ഷണ കിറ്റുകളും കോവിഡ് കാലത്ത് ജിദ്ദയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് കോവിഡ് കരുണ്യഹസ്തം ഭക്ഷണ കിറ്റുകളും മരുന്ന് കിറ്റുകളും ജിദ്ദ കെ.എം.സി.സി വിതരണം ചെയ്തിരുന്നു
അഞ്ചു വര്‍ഷത്തിനിടെ സുരക്ഷാ പദ്ധതി അംഗങ്ങള്‍ക്ക് പദ്ധതി വിഹിതമായി 5 കോടിയിലേറെ രൂപ വിതരണം ചെയ്തു. ഈ കാലയളവില്‍ മരണപ്പെട്ട 70 പേരുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര സഹായവും മുന്നൂറോളം പേര്‍ക്ക് ചികിത്സാ ആനുകൂല്യവും നൂറിലേറെ പേര്‍ക്ക് ടിക്കറ്റും നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ, ജിദ്ദ കെ.എം.സി.സി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, നിസാം മമ്പാട്, ലത്തീഫ് മുസ് ല്യാരങ്ങാടി എന്നിവരും സംബന്ധിച്ചു
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala1 day agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
kerala7 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

