crime

അര്‍ബന്‍ നിധിതട്ടിപ്പ്: ജീനയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷനല്‍കി

By webdesk14

January 11, 2023

കണ്ണൂര്‍ നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ധനകാര്യ സ്ഥാപനം നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാംപ്രതിയായ അസി.ജനറല്‍ മാനേജര്‍ കടലായി സ്വദേശിനിയായ ജീനയെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കണ്ണൂര്‍ ടൗണ്‍പൊലീസ് കണ്ണൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി.

പരാതി ലഭിക്കുന്ന സ്റ്റേഷനുകളില്‍ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ അറിയിച്ചു. വളപട്ടണത്ത് കമലത്തിന്റെ മൂന്നുലക്ഷം, പുഷ്പവല്ലിയുടെ അഞ്ചുലക്ഷം, ചക്കരക്കല്‍ ഇരിവേരി സ്വദേശി പ്രശാന്തന്റെ 26 ലക്ഷം, ജഗദീപന്റെ 20 ലക്ഷം, ഏച്ചൂര്‍ സ്വദേശി മോഹനന്റെ 15 ലക്ഷം, മയ്യിലില്‍ പാപ്പിനിശേരി സ്വദേശിനി നിഷയുടെ ഏഴുലക്ഷം എന്നിവരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.