ഡല്‍ഹി: പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിക്കുന്ന നിരവധി പ്ലാനുകളാണ് പ്രമുഖ ടെലികോം കമ്പനിയായ ജിയോയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്.199 രൂപയുടെതാണ് ഇതിലെ ഒരു ആകര്‍ഷണീയമായ പ്രീപെയ്ഡ് പ്ലാന്‍. 28 ദിവസം കാലാവധിയുള്ള പ്ലാന്‍ അനുസരിച്ച് പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ഉപഭോക്താവിന് ലഭിക്കുക. ജിയോ നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാതെ വിളിക്കാം. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1000 മിനിറ്റ് വരെ സൗജന്യമാണ്. പ്രതിദിനം 100 എസ്എംഎസ് എന്നതാണ് മറ്റൊരു ആകര്‍ഷണീയത.

ജിയോയുടെ 399 രൂപയുടെ പ്ലാനിന് 56 ദിവസം വരെയാണ് കാലാവധി. 199 രൂപ പ്ലാനിന് സമാനമായി പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ലഭിക്കുക. ജിയോ നെറ്റ്‌വര്‍ക്ക് ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാം. മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 2000 മിനിറ്റ് വരെ സൗജന്യമാണ്. 199 പ്ലാന്‍ പോലെ പ്രതിദിനം 100 എസ്എംഎസ് അയക്കാം.

റിലയന്‍സ് ജിയോയുടെ 555 രൂപ പ്ലാനില്‍ 84 ദിവസം വരെയാണ് കാലാവധി. മറ്റ് ഓഫറുകള്‍ 399ന് സമാനമാണ്. എന്നാല്‍ ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള സൗജന്യ കോളിന്റെ പരിധി 3000 മിനിറ്റായി ഉയര്‍ത്തിയിട്ടുണ്ട്.

ജിയോയുടെ 777 രൂപ പ്ലാനിന്റെ കാലാവധിയും 84 ദിവസമാണ്.399 രൂപയുടെ ഡിസ്‌നി, ഹോട്ട്സ്റ്റാര്‍ സേവനം ഒരു വര്‍ഷം വരെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഒരു വര്‍ഷം വരെ കാലാവധിയുള്ള പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 2121 രൂപയാണ് ഇതിന് ഈടാക്കുന്നത്. മറ്റു സേവനങ്ങളെല്ലാം സമാനമാണ്. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 12000 മിനിറ്റ് വരെ സൗജന്യമായി വിളിക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു ആകര്‍ഷണീയത.