രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ പുതിയ ഓഫറുകളുമായി രംഗത്ത്. മൂന്ന് ഓള്‍ഇന്‍വണ്‍ പ്രീപെയ്ഡ് വാര്‍ഷിക പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. നേരത്തെ തന്നെ ലഭ്യമായ ഓള്‍ഇന്‍വണ്‍ പ്ലാനുകള്‍ക്കൊപ്പമാണ് ഒരു വര്‍ഷ പ്ലാനുകളും ചേര്‍ത്തത്. എന്നാല്‍, നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ കാലാവധി ലഭിക്കുന്നതാണ് പുതിയ പ്ലാനുകള്‍. മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ഡേറ്റുചെയ്തിട്ടുണ്ട്.

1001, 1301, 1501 രൂപ എന്നിങ്ങനെയാണ് പ്ലാനുകള്‍. 1501 രൂപ പ്ലാന്‍ പ്രകാരം വര്‍ഷത്തില്‍ 504 ജിബി വരെ ഡേറ്റ ലഭിക്കും. 336 ദിവസം കോളും ചെയ്യാം. 1,001 രൂപയുടെ ഓള്‍ഇന്‍വണ്‍ വാര്‍ഷിക പ്ലാനില്‍ 49 ജിബി ഡേറ്റയാണ് ലഭിക്കുക. പ്രതിദിനം 150 എംബി ഡേറ്റ മാത്രമാണ് ലഭിക്കുക. ഇതിനുശേഷം വേഗം 64 കെബിപിഎസായി കുറയ്ക്കും. ഇതോടൊപ്പം അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളുകളും ജിയോയില്‍ നിന്ന് നോണ്‍ജിയോ വോയ്‌സ് കോളുകള്‍ക്ക് 12,000 മിനിറ്റ് എഫ്‌യുപിയും ലഭിക്കും.

1,301 രൂപയുടെ ഓള്‍ഇന്‍വണ്‍ വാര്‍ഷിക പ്ലാനില്‍ 164 ജിബി ഡേറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 1001 രൂപ പ്ലാനിലെ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലും ലഭിക്കും. 1,501 രൂപയുടെ ഓള്‍ഇന്‍വണ്‍ വാര്‍ഷിക പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഉപയോഗിച്ച് 504 ജിബി മൊത്തം ഡേറ്റ ലഭിക്കും. ഇതിനുശേഷം വേഗം കുറയും.