Connect with us

More

ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും

Published

on

 

കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. നേരത്തെ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതു തിരുത്തിയാണ് കേന്ദ്ര സര്‍ക്കരിനു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസ്റ്റര്‍ ജനറല്‍ കോടതിയില്‍ നിലപാടു വ്യക്തമാക്കിയത്.
ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരി ആറിന് വൈകിട്ടാണ് ജിഷ്ണു പ്രണോയിയെ കോളജ് ഹോസ്റ്റലിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാരും ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കേസില്‍ സം്സ്ഥാന പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും അതു പര്യാപ്തമാണെന്നുമുള്ള നിലപാടാണ് തുടക്കത്തില്‍ സി.ബി.ഐ സ്വീകരിച്ചത്.
സിബിഐ ജോയിന്റ് ഡയറക്ടറാണ് ഈ നിലപാട് വ്യക്തമാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വാദമുന്നയിച്ചിരുന്നു. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐയല്ല, കേന്ദ്ര സര്‍ക്കാരാണ് അഭിപ്രായം പറയേണ്ടത് എന്നായിരുന്നു സംസ്ഥാനം ചൂണ്ടിക്കാട്ടിയത്.
തുടര്‍ന്ന് സുപ്രിം കോടതി ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞു. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാടു വൈകിപ്പിച്ചതിന് സി.ബി.ഐയെ കോടതി വിമര്‍ശിച്ചു. അന്വേഷണം വൈകുന്നത് തെളിവുകള്‍ ഇല്ലാതാക്കില്ലേയെന്ന് കോടതി ചോദിച്ചു. കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചു. സത്യം പുറത്തുവരുമെന്നാണ് കരുതുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

kerala

പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

Published

on

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

tech

33 വര്‍ഷം മുമ്പ് ലോകത്തെ മാറ്റിയ ‘മെറി ക്രിസ്മസ്’; ആദ്യ എസ്എംഎസിന് ഇന്ന് ജന്മദിനം

1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം

Published

on

വാഷിങ്ടണ്‍: ആഗോള ആശയവിനിമയത്തില്‍ വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ ടെക്സ്റ്റ് മെസേജിന് ഇന്ന് 33 വര്‍ഷം. 1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം. അതുവരെ മൊബൈല്‍ ഫോണിലൂടെ എഴുത്ത് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഈ ചെറുസന്ദേശം തന്നെ ആശയവിനിമയരംഗത്ത് വലിയ വഴിത്തിരിവായി.

160 അക്ഷരപരിധിയുള്ള ലഘു മെസേജായിരുന്നെങ്കിലും ഈ സാങ്കേതിക പരീക്ഷണം പിന്നീട് ലോകമൊട്ടുക്കും ആശയവിനിമയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ സംഭവമായി. ഈ ആദ്യ സന്ദേശം അയച്ചതോടെ ആശയവിനിമയ രംഗത്ത് പുതിയ അധ്യായം തുടങ്ങിയതും തുടര്‍ന്ന് എസ്എംഎസ് ആഗോള നിലവാരമായി മാറുകയും ചെയ്തു. ഇന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഡി.എം., ഇമോജികള്‍, ഏകഎകള്‍, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി അനവധി സംവിധാനങ്ങളിലൂടെ ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ ലോകമെമ്പാടും കൈമാറുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇന്ന് ആദ്യ എസ്എംഎസിനെ കുറിച്ച് രസകരമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. ‘ക്രിസ്മസിന് മുന്‍പേ ‘മെറി ക്രിസ്മസ്’ അയച്ചത് എന്തിനു?’ എന്ന പരിഹാസത്തിനൊപ്പം, ഒരു ലളിതമായ രണ്ട് വാക്കുകളുടെ സന്ദേശം ലോകത്തെ സാങ്കേതിക പുരോഗതിയുടെ വഴി തുറന്ന മഹത്തായ നിമിഷമാണെന്ന് പലരും ഓര്‍മ്മിപ്പിക്കുന്നു. 33 വര്‍ഷം മുമ്പ് ആരംഭിച്ച ഈ ചെറുസന്ദേശത്തിന്റെ യാത്ര ഇന്ന് കോടിക്കണക്കിന് ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്ന അതിവേഗ ഡിജിറ്റല്‍ ലോകത്തിന്റെയും അടിസ്ഥാനം തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

 

Continue Reading

Trending