kerala
വിപ്പ് തര്‍ക്കം; ജോസഫ് പക്ഷത്തെ എംഎല്‍എമാരുടെ മുറികള്‍ക്ക് മുന്നില്‍ വിപ്പ് പതിച്ച് ജോസ് വിഭാഗം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ കേരള കോണ്‍ഗ്രസിലെ വിപ്പ് തര്‍ക്കം തുടരുന്നു. എല്‍എല്‍എ ഹോസ്റ്റലില്‍ മുറികള്‍ക്ക് മുന്നില്‍ വിപ്പ് പതിപ്പിച്ച് ജോസ് ജോസഫ് വിഭാഗങ്ങള്‍ രംഗത്തെത്തി. ജോസഫ് പക്ഷത്തെ എംഎല്‍എമാരുടെ മുറികള്‍ക്ക് മുന്നില്‍ ജോസ് വിഭാഗം നോട്ടീസ് പതിപ്പിച്ചു. ഇതിന് പിന്നാലെ ജോസ് വിഭാഗത്തിന്റെ രണ്ട് എംഎല്‍എമാരുടെ മുറിക്ക് മുന്നില്‍ ജോസഫ് വിഭാഗവും വിപ്പ് ഒട്ടിച്ചു.
സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തെയും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും അനുകൂലിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ നാളെത്തന്നെ കടുത്ത നടപടി എടുക്കുമെന്നാണ് ജോസിനുള്ള യുഡിഎഫ് മുന്നറിയിപ്പ്. ജോസ് വിഭാഗത്തിനായി റോഷി അഗസ്റ്റിനും, ജോസഫ് വിഭാഗത്തിനായി മോന്‍സ് ജോസഫുമാണ് വിപ്പ് പുറപ്പെടുവിച്ചത്.
യുഡിഎഫിന്റെ ഭീഷണി തള്ളിയ ജോസ് പക്ഷം വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാവശ്യപ്പെട്ട് ജോസഫ് പക്ഷ എംഎല്‍എമാരുടെ മുറിക്ക് മുന്നില്‍ വിപ്പ് പതിപ്പിച്ചു. ഇതിന് മറുപടിയായാണ് ജോസഫ് പക്ഷം ജോസ് പക്ഷത്തെ എംഎല്‍എമാരുടെ മുറികള്‍ക്ക് മുന്നിലും നോട്ടീസ് ഒട്ടിച്ചത്.
വിപ്പ് ആയുധമാക്കി ജോസിനെ കുരുക്കാനാണ് കോണ്‍ഗ്രസിന്റേയും ജോസഫിന്റേയും നീക്കം. അവിശ്വാസപ്രമേയത്തെ അനുകൂലിക്കാനും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനും യുഡിഎഫും ജോസഫും ജോസ് പക്ഷത്തെ രണ്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വിപ്പ് അനുസരിക്കുക എന്നത് ജോസിനുള്ള അവസാന അവസരമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്.
വിപ്പ് ലംഘിച്ചാല്‍ റോഷി അഗസ്റ്റിനെയും പ്രൊ.ജയരാജിനെയും അയോഗ്യരാക്കാന്‍ നാളെത്തന്നെ സ്പീക്കറെ സമീപിക്കുമെന്നാണ് ജോസഫിനന്റെ ഭീഷണി എന്നാല്‍ ജോസ് വഴങ്ങാനില്ല. അയോഗ്യതാ ഭീഷണി തിരിച്ചുയര്‍ത്തിക്കൊണ്ടാണ് എംഎല്‍എ ഹോസ്റ്റലില്‍ ജോസഫ് പക്ഷ എംഎല്‍എമാരുടെ മുറിക്ക് മുന്നില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാനാവശ്യപ്പെട്ട് വിപ്പ് പതിപ്പിച്ചത്.
യുഡിഎഫ് വീണ്ടും കടുത്ത നടപടി എടുത്താല്‍ ജോസിന് തുടര്‍ രാഷ്ട്രീയനിലപാട് എടുക്കാന്‍ ഇനി തടസ്സമുണ്ടാകില്ല. ഇതിനകം ജോസിന്റെ സ്വതന്ത്രനിലപാടിനെ സിപിഎം നേതാക്കള്‍ സ്വാഗതം ചെയ്തു കഴിഞ്ഞു. ജോസഫ് ജോസ് പക്ഷങ്ങളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ ഉള്ളതിനാല്‍ അയോഗ്യതയില്‍ സ്പീക്കര്‍ ഉടന്‍ തീരുമാനമെടുക്കാനിടയില്ല. പക്ഷേ ജോസും യുഡിഎഫും തമ്മിലെ ബന്ധത്തില്‍ നാളെ രണ്ടിലൊന്ന് അറിയാം.
kerala
പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന
നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.
മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.
അന്‍വറിന്റെ മഞ്ചേരി പാര്‍ക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.
മലപ്പുറത്തെ കെ.എഫ്.സിയില്‍നിന്ന്(കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്) 12 കോടി വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പി.വി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 4,072.87 ഡോളറായി.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന്റെ വില 11,410 രൂപയായി ഉയര്‍ന്നു. പവന്റെ വില 160 രൂപ ഉയര്‍ന്ന് 91,280 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി വില 9,385 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി ഗ്രാമിന് 7310 ആയും പവന് 58,480 രൂപയായും ഉയര്‍ന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിഞ്ഞ് 4,072.87 ഡോളറായാണ് വില കുറഞ്ഞത്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 4,072.87 ഡോളറായി. യു.എസ് ജോബ് ഡാറ്റ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ പ്രതീക്ഷിച്ചത്ര തിരിച്ചടി ഉണ്ടാകാതിരുന്നതോടെ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറക്കാനുള്ള സാധ്യതകള്‍ വീണ്ടും വിരളമായത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വ്യാഴാഴ്ച രണ്ട് തവണയായി 55 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. പവന്റെ വിലയില്‍ 440 രൂപയുടെ കുറവുണ്ടായത്. 91,560 രൂപയുണ്ടായിരുന്ന സ്വര്‍ണവില 91,120 രൂപയായാണ് കുറഞ്ഞത്.
kerala
തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍
കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍. തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരി ബോര്‍ഡിനു മുന്നില്‍ പത്മകുമാര്‍ വിഷയം അവതരിപ്പിച്ചു. ബോര്‍ഡ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ നടപടി തുടങ്ങിയതിനുശേഷം ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാന്‍ നടപടി സ്വീകരിക്കണമെന്ന് പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയതായി മുരാരി ബാബുവും സുധീഷുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, എന്‍.വാസുവിന്റെ മൊഴിയും പത്മകുമാറിനു കുരുക്കായി. പത്മകുമാറും ഉണ്ണികൃഷ്ണന് പോറ്റിയും തമ്മില്‍ അടുത്ത ബന്ധമെന്നും പോറ്റിയുടെ അപേക്ഷയില്‍ പത്മകുമാര്‍ അമിത താല്പര്യമെടുത്തെന്നും ദേവസ്വം മുന്‍ കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍.വാസു മൊഴി നല്‍കിയിട്ടുണ്ട്. നടപടി വേഗത്തിലാക്കാന്‍ പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും വാസുവിന്റെ മൊഴിയിലുണ്ട്.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala14 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala16 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

